6 December 2025, Saturday

Related news

September 20, 2025
September 3, 2025
September 2, 2025
August 23, 2025
August 17, 2025
July 1, 2025
June 17, 2025
May 25, 2025
May 18, 2025
April 30, 2025

അഞ്ചാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് ഫെബ്രുവരി 22 ന് ദമ്മാമിൽ ആരംഭിയ്ക്കും

Janayugom Webdesk
ദമ്മാം
February 18, 2024 11:04 am

2015ൽ അന്തരിച്ച സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും, നവയുഗം സാംസ്‌കാരികവേദി വൈസ് പ്രസിഡന്റു‌മായിരുന്ന സഫിയ അജിത്തിന്റെ സ്മരണാർത്ഥം നവയുഗം സാംസ്ക്കാരികവേദി നടത്തിവരുന്ന സഫിയ അജിത്ത് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന്റെ അഞ്ചാം പതിപ്പിന് ഫെബ്രുവരി 22 ന് ദമ്മാമിൽ തുടക്കമാകും.

നവയുഗം കേന്ദ്ര കായികവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സഫിയ അജിത്ത് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് ഫെബ്രുവരി 22, 23 തീയതികളിലായി ദമ്മാം അൽസുഹൈമി ഫ്ലൈഡ് ലൈറ്റ് (കാസ്ക് ഗ്രൗണ്ട് ) ഗ്രൗണ്ടിൽ അരങ്ങേറും. സൗദി അറേബ്യയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെന്റിലെ പ്രാഥമിക മത്സരങ്ങൾ ഫെബ്രുവരി 22 നും, സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി 23 നും ആണ് അരങ്ങേറുക. എല്ലാ പ്രവാസി കായികപ്രേമികളെയും വോളിബോൾ മത്സരങ്ങൾ വീക്ഷിയ്ക്കാൻ ടൂര്ണമെന്റിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി നവയുഗം കായികവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Eng­lish Sum­ma­ry: Safia Ajith Memo­r­i­al Vol­ley­ball Tour­na­ment will begin on Feb­ru­ary 22 in Dammam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.