26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 23, 2024
July 21, 2024
July 21, 2024
July 17, 2024
July 17, 2024
July 17, 2024
July 14, 2024

സംഘപരിവാര്‍ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നു: ഇ പി ജയരാജൻ

Janayugom Webdesk
തിരുവനന്തപുരം
August 27, 2022 10:59 am

സമാധാനപരമായ അന്തരീക്ഷത്തെ തകർക്കാൻ ബോധപൂർവമായ ശ്രമമാണ്‌ ആർഎസ്‌എസ്‌ സംഘപരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. ആർഎസ്‌എസ്‌ ക്രിമിനലുകളാണ്‌ ജില്ലാ കമ്മിറ്റി ഓഫീസ്‌ ആക്രമിച്ചത്‌. ജില്ലാ സെക്രട്ടറിയുടെ കാറിനുനേരെയാണ്‌ കല്ലെറിഞ്ഞത്‌.

ശബ്‌ദം കേട്ട്‌ പുറത്തിറങ്ങിയാൽ ആക്രമിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പൊലീസ്‌ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ്‌ വിശ്വസിക്കുന്നതെന്നും ഇ പി പറഞ്ഞു.തിരുവനന്തപുരം നഗരസഭയെ ശരിയായ നിലയിൽ പ്രവർത്തിക്കാൻ ബിജെപി അനുവദിക്കാറില്ല. കൗൺസിൽ യോഗത്തിൽ അടിപിടി നടത്തുകയാണ്‌. തിരുവനന്തപുരത്തെ എല്ലാ വികസനങ്ങളും തകർക്കുകയാണ്‌ ലക്ഷ്യം.

ഇത്‌ ജനങ്ങളോട്‌ വിശദീകരിക്കാൻ സംഘടിപ്പിച്ച എൽഡിഎഫ്‌ ജാഥയാണ്‌ വഞ്ചിയൂരിൽ ആർഎസ്‌എസുകാർ ആസൂത്രിതമായി ആക്രമിച്ചത്‌. എൽഡിഎഫിന്റെ സ്വീകരണ യോഗത്തിൽ സംഘടിതമായി എത്തുകയായിരുന്നു. ബിജെപിക്ക്‌ നിവേദനം കൊടുക്കാനുണ്ടെങ്കിൽ കൗൺസിൽ ഓഫീസിൽ പോയി കൊടുക്കണം. തിരിച്ചടി ഉണ്ടാക്കി കലാപമുണ്ടാക്കാനായിരുന്നു ആർഎസ്‌എസ്‌ ശ്രമം. അതിനാണ്‌ ആസൂത്രിതമായി നീക്കം നടത്തിയത്‌.

അവരുടെ നീക്കങ്ങൾക്കെതിരായി ജനങ്ങൾ അണിനിരന്നു. തിരുവനന്തപുരത്തെ ജനത അക്രമങ്ങളെ ഇഷ്‌ടപ്പെടുന്നവരല്ല. അവിടെയാണ്‌ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച്‌ ബിജെപി അക്രമം നടത്തുന്നത്‌. തുടർച്ചയായി അക്രമങ്ങൾ നടക്കുകയാണ്‌. ‌. ആർഎസ്‌എസിന്റെ ലക്ഷ്യം കലാപമാണ്‌. എൽഡിഎഫിന്റെ പ്രവർത്തകർ ഒരു പ്രകോപനങ്ങളിലും അകപ്പെടരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു

Eng­lish Sum­ma­ry: Sangh Pari­var is try­ing to destroy peace­ful atmos­phere: EP Jayarajan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.