19 September 2024, Thursday
KSFE Galaxy Chits Banner 2

ജെറ്റ് എയര്‍വേയ്സ് സിഇഒ ആയി സഞ്ജീവ് കപൂറിനെ നിയമിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 4, 2022 6:13 pm

ജെറ്റ് എയര്‍വേയ്സ് സിഇഒ ആയി സഞ്ജീവ് കപൂറിനെ നിയമിച്ചു. ഏപ്രില്‍ നാലു മുതല്‍ അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കുമെന്ന് ജെറ്റ് എയര്‍വേയ്സ് പ്രമോട്ടര്‍മാരായ കല്‍റോക്ക്ജലന്‍ കണ്‍സോര്‍ഷ്യം അറിയിച്ചു.

നിലവില്‍ ഒബ്റോയ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സിന്റെ പ്രസിഡന്റാണ് അദ്ദേഹം. 2016 മുതല്‍ 2019 വരെ എയര്‍ലൈന്‍ കമ്പനിയായ വിസ്താരയുടെ ചീഫ് സ്ട്രാറ്റജി ആന്‍ഡ് കൊമേഴ്സ്യല്‍ ഓഫീസര്‍ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഏവിയേഷന്‍ സ്പെഷ്യലിസ്റ്റായ സഞ്ജീവ് 1997ല്‍ യുഎസിലെ നോര്‍ത്ത് വെസ്റ്റ് എയര്‍ലൈന്‍സിലാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2014–15 കാലയളവില്‍ സ്പൈസ് ജെറ്റിലും സഞ്ജീവ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

eng­lish sum­ma­ry; San­jeev Kapoor has been appoint­ed CEO of Jet Airways

you  may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.