10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 8, 2025
July 6, 2025
July 5, 2025
July 5, 2025
July 5, 2025
July 4, 2025
July 3, 2025
July 2, 2025
July 1, 2025
July 1, 2025

ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ച്‌ സഞ്ജു


ഓസീസിനെതിരായ ഏകദിന ടീമിലേക്ക് 
പരിഗണിച്ചേക്കും 
Janayugom Webdesk
മുംബൈ
February 1, 2023 11:14 pm

ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയില്‍ കാല്‍മുട്ടിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചു. മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ജനുവരി മൂന്നിന് ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെയാണ് സഞ്ജുവിന്റെ കാല്‍മുട്ടിന് പരിക്കേറ്റത്. പരമ്പരയിലെ ബാക്കിയുള്ള രണ്ടു ട്വന്റി 20 മത്സരങ്ങളിലും ഏകദിന പരമ്പരയിലും താരത്തിന് കളിക്കാനായില്ല. 

പരിക്ക് കാരണം ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിസിയോ തെറാപ്പിയും വ്യായാമങ്ങളുമായി മൂന്നാഴ്ചത്തെ വിശ്രമത്തിനു ശേഷമാണ് ഇപ്പോള്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസ്സായത്. ഇന്ത്യയിലെത്തുന്ന ഓസീസ് നാലു ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളുമാണ് കളിക്കുന്നത്. ടെസ്റ്റ് മത്സരങ്ങള്‍ ഒമ്പതിനാണ് ആരംഭിക്കുന്നത്. ഏകദിന മത്സരങ്ങള്‍ മാര്‍ച്ച്‌ 17 നും തുടങ്ങും. 

Eng­lish Sum­ma­ry; San­ju passed the fit­ness test
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.