കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി മന്ത്രി സത്യേന്ദർ ജെയിന്റെ കസ്റ്റഡി നീട്ടി. അഞ്ചു ദിവസം കൂടി കസ്റ്റഡി നീട്ടണമെന്ന എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കസ്റ്റഡി നീട്ടി നൽകിയത്.
ജെയിനിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിനെതിരെ നിരവധി തെളിവുകളും ഡിജിറ്റൽ രേഖകളും ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ജൂൺ ഏഴിന് സത്യേന്ദർ ജെയിനിന്റെയും ഭാര്യ പൂനം ജെയിനിന്റെയും വീടുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും പരിശോധന നടത്തിയിരുന്നു.
കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സത്യേന്ദർ ജെയിൻ അറസ്റ്റിലാകുന്നത്. 4.81 കോടി മൂല്യമുള്ള സ്വത്ത് വകകൾ നേരത്തെ കണ്ടുകെട്ടിയിരുന്നു.
English summary;Sathyender Jain remanded in ED custody till June 13
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.