അധ്യാപക രക്ഷാകര്‍തൃസമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയാണ് ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി യദുകൃഷ്ണനും അനുജന്‍ ഒന്‍പതാം ക്ലാസുകാരന്‍ശിവ സൂര്യക്കുമാണ് വീടൊരുക്കുന്നത്. ചെറിയനാട് അരിയന്നൂര്‍ ശേരിയില്‍ രണ്ട് സെന്റ് സ്ഥലത്ത് വീടിന്റെ പണികള്‍ ആരംഭിച്ചു.
അധ്യാപകര്‍, അനധ്യാപകര്‍. വിരമിച്ച ജീവനക്കാര്‍, പിറ്റിഎ അംഗങ്ങള്‍, രക്ഷാകര്‍ത്താക്കള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ഏപ്രില്‍ മാസത്തില്‍ ഗൃഹപ്രവേശം നടത്തുവാന്‍ നിശ്ചയിച്ച വീടിന് ഏകദേശം ഒന്‍പത് ലക്ഷം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പി ഉണ്ണികൃഷ്ണന്‍ നായര്‍ ചെയര്‍മാനും, ജെ ലീന കണ്‍വീനറും, യു പ്രഭ സെക്രട്ടറിയും ജി രാധാകൃഷ്ണന്‍ ട്രഷററുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
English summary; school Builds a house for fellow students
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.