5 May 2024, Sunday

താലൂക്ക് കേന്ദ്രങ്ങളിൽ ശാസ്തീയ ഗോഡൗണുകൾ സ്ഥാപിക്കും: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
ശാസ്താംകോട്ട
April 18, 2022 9:20 pm

താലൂക്ക് കേന്ദ്രങ്ങളിൽ രണ്ട് മാസത്ത ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാൻ ശാസ്തീയ ഗോഡൗണുകൾ സ്ഥാപിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കേരള സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തും ചേർന്ന് ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ പല താലൂക്കുകളിലും ചെറിയ ഗോഡൗണുകളാണ് നിലവിലുള്ളത്. ഒരു കേടുപാടുകളും കൂടാതെ രണ്ടു മാസത്തെ ഭക്ഷ്യധാന്യങ്ങൾ നന്നായി സൂക്ഷിക്കാനുള്ള പരിപാടികൾ തയ്യാറാക്കി വരികയാണ്. ഉച്ചഭക്ഷണം ലളിതമായ നിലയിൽ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത സ്വാഗതം ആശംസിച്ചു. ജില്ലാ സപ്ലെെ ഓഫീസർ സി വി മോഹൻ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ അൻസാർ ഷാഫി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡോ. പി കെ ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സനൽ കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ അജയൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളകുമാരി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഉഷാകുമാരി, അനിൽ തുമ്പോടൻ, സജിത എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.