30 April 2024, Tuesday

മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കണം; 79 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നതായി സിഎസ്ഡിഎസ് ലോക്‌നീതി സര്‍വേ

Janayugom Webdesk
ന്യൂഡല്‍ഹി
April 12, 2024 11:04 pm

നാലില്‍ മൂന്ന് ഇന്ത്യക്കാരും രാജ്യത്ത് ബഹുസ്വരതയും മതേതരത്വവും നിലനില്‍ക്കണമെന്ന് വിശ്വസിക്കുന്നതായി ലോക്‌നീതി സിഎസ്‌ഡിഎസ് സര്‍വേ. ഇന്ത്യ എല്ലാ മതങ്ങളിലെയും പൗരന്മാർക്ക് തുല്യമാണെന്ന് കരുതുന്നുണ്ടോ അതോ ഹിന്ദുക്കൾക്ക് മാത്രമുള്ളതാണോ എന്ന ചോദ്യത്തിന് പ്രതികരിച്ചവരിൽ 79 ശതമാനം ആളുകളും മതേതരത്വത്തെ അനുകൂലിച്ചു. 11ശതമാനം പേര്‍ മാത്രമാണ് ഇന്ത്യ ഹിന്ദു രാഷ്ട്രമാകണമെന്ന അഭിപ്രായം പ്രകടിപ്പിച്ചത്.പത്തിൽ ഒരാൾ അഭിപ്രായം സൂചിപ്പിച്ചില്ല.

18നും 25 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 81 ശതമാനം പേര്‍ ബഹുസ്വരതയെ അംഗീകരിക്കുകയായിരുന്നു. 56 വയസിന് മുകളില്‍ ഉള്ള 73 ശതമാനം പേരും വിദ്യാസമ്പന്നരായ 83 ശതമാനം പേരും മതേതരത്വത്തിന് അനുകൂലമായ ചിന്താഗതിക്കാരാണ്. നഗര മേഖലകളില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് പ്രവണത. എന്നാല്‍, ഗ്രാമങ്ങളില്‍ താമസിക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായി നഗരവാസികള്‍ മതേതരത്വത്തില്‍ കൂടുതല്‍ വിശ്വസിക്കുന്നതായി സര്‍വേ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രധാന ഘടകങ്ങളാവുമെന്നും സര്‍വേ വ്യക്തമാക്കുന്നു. 27 ശതമാനം ആളുകളും തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മ പ്രധാനവിഷയമാകുമെന്ന് പ്രതികരിച്ചിരുന്നു. 23 ശതമാനം ആളുകളും വിലക്കയറ്റം പ്രധാന ചര്‍ച്ചയാവുമെന്നാണ് വിലയിരുത്തുന്നത്. വികസനം ചര്‍ച്ചയാവുമെന്ന് 13 ശതമാനം പേരും അഴിമതി ചര്‍ച്ചയാവുമെന്ന് എട്ടുശതമാനം പേരും അയോധ്യയിലെ രാമക്ഷേത്രം ചര്‍ച്ചയാവുമെന്ന് എട്ട് ശതമാനം പേരും വിലയിരുത്തി.

Eng­lish Sum­ma­ry: Sec­u­lar­ism and plu­ral­ism must pre­vail; CSDS Lok Niti sur­vey shows that 79 per­cent of peo­ple want it

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.