ജമ്മുകശ്മീരില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ നൈന ബട്ട്പോറയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ശ്രീനഗറിലെ ഹസ്രത്ബാല്‍ മേഖലയാണ് മറ്റൊരു ഏറ്റുമുട്ടല്‍ ഉണ്ടായത്. ലഷ്കര്‍ ഇ തൊയ്ബ ഭീകരനാണ് ഹസ്രത്ബാലില്‍ കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടിടങ്ങളിലും തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സേന തിരച്ചില്‍ നടത്തിയത്.
അതിനിടെ ജമ്മു കശ്മീരില്‍ നിന്നും മൂന്ന് ദിവസവങ്ങള്‍ക്കു മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം. ബുദ്ഗാം ജില്ലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സമീർ അഹമ്മദ് മല്ല എന്ന സൈനികനെ ഖാഗ് ബുദ്ഗാമിലെ ലോക്കിപോര ഗ്രാമത്തിൽ നിന്ന് കാണാതായത്. തുടര്‍ന്ന് ഇന്നലെ ലോകിപോരയിൽ നിന്നും 61 കിലോമീറ്റർ അകലെയുള്ള ഖാഗിൽ നിന്ന് പൊലീസ് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ ജോലി ചെയ്തിരുന്ന സൈനികനാണ് മരണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് അവധിലായിരുന്ന സൈനികനെ വീട്ടില്‍ നിന്നാണ് കാണാതായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
English : Security forces clash with militants in Jammu and Kashmir, killing one terrorist
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.