24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 16, 2024

വൃദ്ധനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഘത്തിലുള്ളത് ഏഴ് കുട്ടികള്‍; രണ്ട് പേര്‍ കീഴടങ്ങി

Janayugom Webdesk
July 13, 2022 4:53 pm

വൃദ്ധനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 10ഉം 14ഉം വയസുള്ള സഹോദരങ്ങള്‍ പൊലീസില്‍ കീഴടങ്ങി. ഫിലാഡല്‍ഫിയയിലാണ് എഴുപത്തി മൂന്ന്കാരനായ ജയിംസ് ലാംബര്‍ട്ടിനെ കൊലപ്പെടുത്തിയത്. ജൂണ്‍ 24നാണ് കുട്ടികള്‍ ട്രാഫിക് കോണ്‍ ഉപയോഗിച്ച് വൃദ്ധന് നേരെ ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഘത്തില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

നാലു ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. കുട്ടികള്‍ വൃദ്ധനെ ആക്രമിക്കുന്ന വീഡിയോ പൊലീസ് പുറത്തു വിട്ടു. വൃദ്ധന്‍ കുട്ടികളില്‍ നിന്ന് അകന്നുപോകുവാന്‍ ശ്രമിക്കുമ്പോഴും ഇവര്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്നതും നിലത്തു വീണ് എഴുന്നേല്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഫിലാഡല്‍ഫിയ പൊലീസ് 20,000 ഡോളര്‍ വാഗ്ദാനം ചെയ്തു.
സംഭവത്തില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കെതിരെ കൊലപാതകത്തിനു കേസ്സെടുക്കുമെന്നു ഫിലഡല്‍ഫിയ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ലാറി ക്ലസ്‌നര്‍ പറഞ്ഞു.

Eng­lish Summary:Seven chil­dren were among the gang that beat up the old man; Two surrendered
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.