18 November 2025, Tuesday

Related news

November 18, 2025
November 18, 2025
November 17, 2025
November 17, 2025
November 16, 2025
November 13, 2025
November 13, 2025
November 13, 2025
November 12, 2025
November 12, 2025

മഹാനദിയിൽ 50 യാത്രക്കാരുമായി ബോട്ട് മറിഞ്ഞ് ഏഴ് പേർ മരിച്ചു

Janayugom Webdesk
ഭുവനേശ്വര്‍
April 20, 2024 1:24 pm

ഒഡിഷയിലെ ജാർസുഗുഡയില്‍ ബോട്ടപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. വെള്ളിയാഴ്ച മഹാനദിയില്‍ 50 ഓളം യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞാണ് ഏഴ് പേർ മരിച്ചത്. ഇന്നലെയുണ്ടായ ബോട്ടപകടത്തില്‍ ഇനിയും ആളുകളെ കണ്ടുകിട്ടാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല.

ശനിയാഴ്ച രാവിലെ, ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു, വെള്ളിയാഴ്ച രാത്രി വൈകി ഒരു സ്ത്രീയുടെ മൃതദേഹംകൂടി കണ്ടെത്തിയതിനെത്തുടർന്ന് ഇത് ഏഴായി ഉയർന്നു. ബർഗഡ് ജില്ലയിലെ ബന്ധിപാലി മേഖലയിൽ നിന്ന് യാത്രക്കാരെ കയറ്റിക്കൊണ്ടുവരികയായിരുന്ന ബോട്ടാണ് ഝാർസുഗുഡയിലെ ശാരദാ ഘട്ടിന് സമീപവച്ചു മറിഞ്ഞത്. 

ജാർസുഗുഡ ജില്ലാ ഭരണകൂടത്തിന്റെ സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ODRAF) കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ കളക്ടർ കാർത്തികേയ ഗോയൽ പറഞ്ഞു. ഇതുവരെ 48 പേരെ രക്ഷപ്പെടുത്തി, അവരെ അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്,” ഗോയൽ പറഞ്ഞു.

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ലൈസൻസില്ലാതെയാണ് ബോട്ടാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: Sev­en peo­ple died after a boat car­ry­ing 50 pas­sen­gers cap­sized in Mahanadi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.