മലപ്പുറം സെന്റ്ജെമ്മാസ് സ്കൂളിൽ വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് വിധേയരാക്കിയെന്ന പരാതിയിൽ റിമാന്റിൽ കഴിയുന്ന അധ്യാപകന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ജാമ്യം അനുവദിച്ചു. മലപ്പുറം ഡിപിഒ റോഡിൽ രോഹിണിയിൽ കിഴക്കെവെള്ളാട്ട് ശശികുമാർ (56)നാണ് ജഡ്ജി കെ ജെ ആർബി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
50000 രൂപയുടെ രണ്ടാൾ ജാമ്യം, എല്ലാ ശനി, തിങ്കൾ ദിവസങ്ങളിലും രാവിലെ ഒമ്പതിനും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ഇരകളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, സമാനമായ കേസുകളിൽ ഉൾപ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളിലാണ് ജാമ്യം. അഞ്ചു ദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്യണമെന്ന് ഉപാധി വെച്ചെങ്കിലും പ്രതിക്ക് പാസ്പോർട്ട് ഇല്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ടു കേസുകളിലാണ് പ്രതിക്ക് ഇപ്പോൾ കോടതി ജാമ്യം നൽകിയത്.
2012 ജൂൺ മുതൽ 2013 മാർച്ച് വരെയുള്ള കാലയളവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പലതവണ ക്ലാസ് മുറിയിൽ വെച്ച് ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നതാണ് ഒരു കേസ്. ഈ കേസിൽ 2022 മെയ് 13ന് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി മഞ്ചേരി സബ്ജയിലിൽ കഴിഞ്ഞു വരികയാണ്. 2013 ജൂൺ മുതൽ 2014 മാർച്ച് 31 വരെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ മെയ് 24ന് പ്രതിയെ ജയിലിൽ വെച്ച് പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്യുകയായിരുന്നു. 38 വർഷം അധ്യാപകനായിരുന്ന പ്രതിക്കെതിരെ കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി എത്തുമെന്ന് സൂചനയുണ്ട്.
English Summary: Sexaul harrasment at School in Malappuram: Teacher released on bail
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.