അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവ് ബുധനാഴ്ച യുപി മുഖ്യമന്ത്രി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും 30 മിനിറ്റ് കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. ചര്‍ച്ചകളുടെ വിശദാംശങ്ങളൊന്നും ലഭ്യമല്ലെങ്കിലും, അഖിലേഷിന്റെ സമാജ്‌വാദിക്കെതിരെയുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് സൂചന.
തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ശിവ്പാല്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത്.മാര്‍ച്ച് 24 ന് അഖിലേഷും ശിവാപാലും കണ്ടുമുട്ടിയപ്പോള്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി അഖിലേഷ് യാദവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.ആറ് തവണ എം.എല്‍.എയായ അദ്ദേഹം ഇറ്റാവയിലെ ജസ്വന്ത് നഗര്‍ സീറ്റില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിരുന്നു,
എന്നാല്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍ എസ്പിയില്‍ നിന്ന് അഞ്ച് എം.എല്‍.എമാരെയെങ്കിലും അദ്ദേഹം പിന്‍വലിച്ചേക്കുമെന്ന് ഊഹാപോഹമുണ്ട്.2016ലുണ്ടായ അധികാര തര്‍ക്കത്തെത്തുടര്‍ന്ന് ശിവ്പാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും തുടര്‍ന്ന് അദ്ദേഹം സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു.
പക്ഷേ ശിവ്പാലിന്റെ നേതൃത്വത്തിലുള്ള ‘പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി’ക്ക് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്ന് ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.
English Sumamry:Shivpal Yadav held discussions with Adityanath
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.