10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 9, 2025
July 9, 2025
July 7, 2025
July 5, 2025
July 5, 2025
July 5, 2025
June 30, 2025
June 28, 2025
June 27, 2025
June 27, 2025

കാലിഫോര്‍ണിയയിലെ ഹാഫ് മൂണ്‍ ബേയില്‍ വെടിവയ്പ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
കാലിഫോര്‍ണിയ
January 24, 2023 10:31 am

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഹാഫ് മൂണ്‍ ബേയിലുണ്ടായ വെടിവയ്പ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കൂടുതലും ചൈനീസ് കര്‍ഷക തൊഴിലാളികളാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 2.20നാണ് കൂട്ടക്കൊല നടന്നത്. 

ഷാവോ ചുന്‍ലി എന്ന 67 കാരനാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് അറിയിച്ചു. പൊലീസില്‍ കീഴടങ്ങിയ ഇയാളുടെ വാഹനത്തില്‍ നിന്ന് ആയുധം കണ്ടെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

കാലിഫോര്‍ണിയയിലെ മോണ്ടറി പാര്‍ക്കിലെ ചൈനീസ് പുതുവത്സര പരിപാടിയില്‍ 72 കാരന്‍ 10 പേരെ കൊലപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹാഫ് മൂണ്‍ ബേയിലുള്ള വെടിവെപ്പ്. ദുരന്തങ്ങളില്‍ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം ഞെട്ടല്‍ രേഖപ്പെടുത്തി.

Eng­lish Summary:shooting in Half Moon Bay, Cal­i­for­nia; Sev­en peo­ple were killed

You may also like this video

Kerala State - Students Savings Scheme

TOP NEWS

July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.