27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 17, 2024
July 11, 2024
July 11, 2024
July 7, 2024
July 7, 2024
July 5, 2024
July 5, 2024
July 5, 2024
July 4, 2024
July 3, 2024

ശ്രദ്ധ കൊലപാതകം: അഫ്താബ് അമീനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്, അഫ്താബ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 18, 2022 6:40 pm

ഡല്‍ഹിയില്‍ പങ്കാളിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ശരീരം ഉപേക്ഷിച്ച കേസില്‍ കൂടുല്‍ തെളിവുകള്‍ പുറത്ത്. അഫ്താബ് അമീന്‍ പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്ത് വന്നത്. അഫ്താബിനൊപ്പം താമസിക്കുന്ന സമയത്ത് മുഖത്ത് മുറിവുകളുമായി മുംബൈയില്‍ ചികിത്സ തേടിയിരുന്നു. 2020 ഡിസംബര്‍ മൂന്നിനും ആറിനും ഇടയില്‍ മുബൈയ്ക്ക് സമീപമുള്ള വസായിലെ ഒരു ആശുപത്രിയിലായിരുന്നു ശ്രദ്ധ ചികിത്സ തേടിയത്. ശ്രദ്ധയ്ക്ക് പുറമേ വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും ആന്തരികമായി പല പരിക്കുകളും ഉണ്ടായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ പറയുന്നു. ഓസോണ്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ശ്രദ്ധയെ ചികിത്സിച്ച ഡോക്ടര്‍ ശിവപ്രസാദാണ് ഇത് സ്ഥിരീകരിച്ചത്. തുടര്‍ ചികിത്സക്കായി ശ്രദ്ധ പിന്നീട് ആശുപത്രിയിലെത്തിയിട്ടില്ലെന്നും ഡോക്ടര്‍ കൂട്ടിചേര്‍ത്തു.

മൂന്ന് വര്‍ഷം മുന്‍പ് ബംബിള്‍ എന്ന ഡേറ്റിംങ് ആപ്പിലൂടെയാണ് ശ്രദ്ധയും അഫ്താബും പരിചയപ്പെടുന്നത്. മെയ് 18 നാണ് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തിലേയ്ക്ക് എത്തിയതെന്നാണ് വിലയിരുത്തല്‍. പിന്നീട് ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. ശരീര ഭാഗങ്ങള്‍ സൂക്ഷിക്കുന്നതിനായി പ്രത്യേകം ഒരു ഫ്രിഡ്ജ് വാങ്ങിയിരുന്നു. ഓരോ ദിവസവും പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞാണ് ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കാന്‍ അഫ്താബ് ഫ്‌ളാറ്റ് വിട്ട് ഇറങ്ങിയിരുന്നത് എന്നാണ് വിലയിരുത്തല്‍. അതിനിടെ അഫ്താബ് മരിഞ്ജുവാന ഉപയോഗിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. മയക്കുമരുന്നിന് അടിമയാണ് ഇയാളെന്നും പൊലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Shrad­dha mur­der: More evi­dence against Abhtab Amin comes out, Aftab was on drugs

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.