22 November 2024, Friday
KSFE Galaxy Chits Banner 2

Related news

July 18, 2024
December 15, 2023
November 8, 2023
July 27, 2023
June 17, 2023
June 11, 2023
April 16, 2023
November 22, 2022
November 19, 2022
August 23, 2022

സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹൃദ സ്വപ്‌ന പദ്ധതി

Janayugom Webdesk
മലപ്പുറം
January 16, 2022 10:22 pm

പരിസ്ഥിതി സൗഹൃദവും ജനസൗഹൃദവുമായ കേരളത്തിന്റെ മികച്ച സ്വപ്‌ന പദ്ധതിയാണ് കെ റയില്‍ വഴി നടപ്പാക്കുന്ന സില്‍വര്‍ ലൈന്‍ എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിന് പദ്ധതി സംബന്ധിച്ച വിശദീകരണം നല്‍കാന്‍ മലപ്പുറത്ത് സംഘടിപ്പിച്ച ജനസമക്ഷം സില്‍വര്‍ ലൈന്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് കാര്‍ബണ്‍ ബഹിര്‍ഗമനം കൂടുന്നതാണ്. അത് പരമാവധി കുറയ്ക്കാനാണ് ലോകം മുഴുവനും ശ്രമം നടത്തുന്നത്. 2025 ഓടെ 2.88 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാവുമെന്നതാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പാരിസ്ഥിതികമായ നേട്ടമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

അനുനിമിഷം നവീകരിച്ചുകൊണ്ട് മാത്രമേ കേരളത്തിന് വളരാനാവൂ. അതിന് പശ്ചാത്തല വികസനവും ജനങ്ങളുടെ ജീവിതസൗകര്യങ്ങളും നവീകരിക്കപ്പെടണം. വാഹനപ്പെരുപ്പവും ജനസാന്ദ്രതയും കൂടിയ സംസ്ഥാനമെന്ന നിലയില്‍ ഗതാഗത സൗകര്യങ്ങള്‍ മികച്ചതാവണം.

വികസന പദ്ധതികള്‍ക്ക് സ്ഥലമേറ്റെടുക്കല്‍ ഒഴിവാക്കാനാവില്ല. ത്യാഗപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കാതെ കേരളത്തിന്റെ ഭാവി വികസനത്തെ അഭിസംബോധന ചെയ്യാന്‍ നമുക്ക് കഴിയില്ല. പരിസ്ഥിതി സ്‌നേഹികള്‍ ഏത് വികസനത്തെയും എതിര്‍ക്കുന്ന പ്രവണതയുണ്ട്. പിന്നീട് കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ അവര്‍ പിന്‍മാറുന്നത് നമ്മള്‍ കണ്ടു. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടും പ്രതിഷേധങ്ങളും വിയോജിപ്പുകളുമുണ്ടായി. ശരിയായ പുനരധിവാസ പാക്കേജും ആവശ്യമായ നഷ്ടപരിഹാരവും നല്‍കിയതോടെ പ്രതിഷേധങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. അതോടെ കേരളത്തിന്റെ നവീകരണത്തിലെ നാഴികക്കല്ലായി ദേശീയപാത വികസനം മാറിയെന്നും മന്ത്രി പറഞ്ഞു.

ഈ പദ്ധതി ഇപ്പോള്‍ വേണ്ടെന്ന് പറയുന്നവരുണ്ട്. പിന്നെ എപ്പോഴാണ്, ആരാണ് ഇത്തരമൊരു പദ്ധതി ഇച്ഛാശക്തിയോടെ നടപ്പാക്കുകയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. വിമര്‍ശനങ്ങളെ ഗൗരവപൂര്‍വം തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. അത് ഗൗരവത്തോടെ തന്നെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി വിശദീകരിച്ചു. കെ റയിൽ മാനേജിങ് ഡയറക്ടർ വി അജിത്കുമാർ പദ്ധതി അവതരണവും സംശയനിവാരണവും നടത്തി.

വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, കായിക മന്ത്രി വി അബ്ദുറഹ്മാന്‍, എം നന്ദകുമാര്‍ എംഎല്‍എ, മുന്‍ നിയമസഭാസ്പീക്കറും നോര്‍ക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷ്ണന്‍, കെ റയിൽ പ്രൊജക്ട് ആന്റ് പ്ലാനിങ് ഡയറക്‌ടർ പി ജയകുമാർ, കെ റയിൽ ജോയിന്റ് ജനറൽ മാനേജർ ജി അനിൽകുമാർ, സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും മലപ്പുറം വുഡ് ബൈന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

 

Eng­lish Sum­ma­ry: Sil­ver Line Eco-friend­ly Dream Project

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.