മാനസിക പീഡനത്തെ തുടര്‍ന്ന് ആര്‍ടിഒ ഓഫീസ് ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്തസംഭവത്തില്‍ രണ്ടു ദിവസമായി നടന്ന തെളിവെടുപ്പു പൂർത്തിയായതായി ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണർ പി രാജീവ്. റിപ്പോർട്ട് അടിയന്തിരമായി ട്രാൻസ്‌പോർട് കമ്മീഷണർക്ക് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണ വിധേയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയോട് നിര്‍ബന്തിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജോലി സംബന്ധമായി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് അന്വഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അതിനിടെ സിന്ധുവിന്റെ ഡയറികുറിപ്പിലൂടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
മേലുദ്യോഗസ്ഥരുടെ ദ്രോഹനടപടികളെക്കുറിച്ചും മാനസിക പീഡനങ്ങളെ കുറിച്ചും ഡയറിക്കുറിപ്പില്‍ വിശദമായി എഴുതിയിട്ടുണ്ട്. കൈകൂലി വാങ്ങാത്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ഥാനമില്ലെന്നും ഡയറി കുറിപ്പിലുണ്ട്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും ഓഫീസില്‍ ഒരോ ദിവസവും നടക്കുന്ന കാര്യങ്ങളും സിന്ധു ഡയറികുറിപ്പില്‍ എഴുതിയിട്ടുണ്ട്. മാനസികമായി പീഡിപ്പിക്കുമ്പോഴും ദൈവം മാത്രമായിരുന്നു തനിക്ക് തുണയെന്നും അതു കൊണ്ട് തന്നെ ദൈവത്തിന്റെ പക്കലേക്ക് പോകുകയാണെന്നും സിന്ധു തന്റെ ഡയറികുറിപ്പില്‍ എഴുതി. എടവക എള്ളുമന്ദത്തെ സഹോദരന്‍ പി.എ. ജോസിന്റെ വീട്ടിലെ മുറിയിലാണ് ബുധനാഴ്ച സിന്ധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പ് പ്രത്യേക കുറിപ്പുകളൊന്നും സിന്ധു എഴുതിയിട്ടില്ലെങ്കിലും ആത്മഹത്യാ കുറിപ്പെന്ന് കരുതാവുന്ന 20 പേജോളം വരുന്ന ഡയറിക്കുറിപ്പുകളുണ്ട്.
ഈ ഡയറിക്കുറിപ്പൊക്കെ വ്യക്തമാകുന്നത് സിന്ധു അനുഭവിച്ച മാനസിക സമ്മര്‍ദങ്ങളാണ്. സിന്ധുവിന്റെ ഡയറിയും ലാപ്‌ടോപ്പും ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡയറിക്കുറിപ്പ് മൊബൈലില്‍ പകര്‍ത്താന്‍ സഹോദരനെ അനുവദിച്ചിരുന്നു. എന്നാല്‍ ഇത് പുറത്തുവിടാന്‍ സഹോദരങ്ങളായ പി.എ. ജോസും നോബിളും ഇതുവരെ തയ്യാറായിട്ടില്ല. ഡയറിക്കുറിപ്പുകളില്‍ പലരുടെയും പേര് പരമാര്‍ശിച്ചിട്ടുണ്ട്. തങ്ങളായി അത് പുറത്തറിയിച്ച് അവരുടെ കുടുംബത്തിന് കൂടി മോശം വരുത്തേണ്ടെന്ന നിലപാടിലാണ് സിന്ധുവിന്റെ സഹോദരങ്ങള്‍. ഓഫീസില്‍ സിന്ധുവിന് അനുകൂലമായി നിന്ന സഹപ്രവര്‍ത്തകരുടെയും പേരുകള്‍ കുറിപ്പിലുണ്ട്. ഇവരുടെ പേര് പുറത്തറിഞ്ഞാല്‍ അവര്‍ക്കും ഭീഷണിയുണ്ടാകുമെന്ന് ബന്ധുക്കള്‍ കരുതുന്നു. അതിനിടെ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആര്‍ടിഒയെ ധരിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ഉചിതമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. പരാതി എഴുതി നല്‍കാന്‍ ആര്‍ടിഒ ആവശ്യപ്പെട്ടതായി സിന്ധുവിന്റെ കുറിപ്പിലുണ്ട്.
ഇത് തന്റെ ജോലിയെ ബാധിക്കുമെന്നതിനാലാണ് സിന്ധു പരാതി എഴുതി നല്‍കാന്‍ തയ്യാറാകാഞ്ഞത്. സിന്ധു ആര്‍ടിഒയെ കണ്ട് തിരിച്ചെത്തിയ ശേഷം ഓഫീസിലെ ചില സഹപ്രവര്‍ത്തകര്‍ മോശമായി പെരുമാറി. ജോലിയിലുണ്ടെങ്കിലല്ലേ പരാതിയുമായി പോകൂ എന്ന് ചിലര്‍ പറഞ്ഞു. ഡയറിയില്‍ പറയുന്നു. കൈക്കൂലി വാങ്ങുന്നവരും വാങ്ങാത്തവരും എന്ന രീതിയില്‍ രണ്ട് വിഭാഗങ്ങള്‍ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് സിന്ധുവിന്റെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നത്. കൈക്കൂലിക്കെതിരെയുള്ള സിന്ധുവിന്റെ അമര്‍ഷം കുറിപ്പുകളില്‍ ഉടനീളമുണ്ട്. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവരാണെങ്കില്‍ നിങ്ങള്‍ കൈക്കൂലി വാങ്ങാനും പരിശീലിക്കണമെന്ന് സിന്ധു പരിഹാസരൂപേണ പറയുന്നു. സഹോദരങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന ഉപദേശം എന്ന രീതിയിലാണ് ഇങ്ങനെ എഴുതിയിട്ടുള്ളത്. ഓഫീസിലുണ്ടായ മോശം അനുഭവങ്ങളാണ് ആത്മഹത്യാ കുറിപ്പിന് സമാനമായ ഡയറിക്കുറിപ്പുകളെഴുതാന്‍ സിന്ധുവിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
English Summary:Sindhu commits suicide; The department head’s inquiry is complete
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.