ക്യൂബക്കുമേൽ അമേരിക്കയുടെ വ്യാപാര ഉപരോധത്തിന് അറുപത് വർഷം. യുക്തിസഹമായ വിശദീകരണം പോലുമില്ലാതെ ദശലക്ഷക്കണക്കിന് ജനങ്ങൾക്കെതിരെ പ്രവർത്തിക്കാൻ യുഎസിന് എങ്ങനെ സാധിച്ചു എന്ന് മനസിലാക്കാൻ അറുപതു വർഷം പിന്നിടുമ്പോഴും സാധിച്ചിട്ടില്ല. 1962 ഫെബ്രുവരി രണ്ടിന് ജോൺ എഫ് കെന്നഡി പ്രസിഡന്റായിരിക്കയാണ് ഉപരോധ നടപടി ആരംഭിച്ചത്. ആധുനിക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉപരോധം നിലവില്‍വന്ന 1962 ഫെബ്രുവരി മൂന്നിനും, കെന്നഡി വധിക്കപ്പെട്ട 1963 നവംബർ 22നുമിടയിൽ 657 ദിവസങ്ങളാണ് ഉപരോധം നീണ്ടത്. ക്യൂബയ്ക്കെതിരായ ഉപരോധം മാറ്റുന്നതിനോ ലഘൂകരിക്കുന്നതിനോ ഉള്ള ചർച്ചകൾക്ക് മുൻപ് കെന്നഡി കൊല്ലപ്പെടുകയും ചെയ്തു.
ക്യൂബയിൽ ഫിദൽ കാസ്ട്രോ അധികാരമേറ്റതുമുതൽ അമേരിക്ക തുടരുന്ന സാമ്പത്തിക ഉപരോധം ഇന്നും തുടരുകയാണ്. 28 തവണയാണ് യുഎൻ പൊതുസഭ ഈ മനുഷ്യത്വരഹിതമായ ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. 28 തവണയും 184 രാജ്യമാണ് ക്യൂബയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. അമേരിക്കയും ഇസ്രയേലും മാത്രമാണ് ഏറ്റവും ഒടുവിലും എതിർക്കാനുണ്ടായത്.
വ്യാപര ഉപരോധത്തിന്റെ പ്രത്യാഘാതങ്ങൾ ഇന്നും ക്യൂബയിലുടനീളം പ്രതിഫലിക്കുന്നുണ്ട്. ആഗോളഗ്രാമമെന്ന നിലയിൽ വികസിച്ച പുറം ലോകത്തിലെ തൊഴിലിന്റെയും സാങ്കേതിക വിദ്യകളുടെയും വിദ്യാഭ്യാസത്തിന്റെയും സാധ്യതകളിൽ നിന്ന് ക്യൂബ ഒറ്റപ്പെടുകയാണ്.
ക്യൂബയ്ക്കു പുറത്തുള്ള നിരവധി അവസരങ്ങളും സേവനങ്ങളും ആറ് പതിറ്റാണ്ടായി ക്യൂബൻ ജനതയ്ക്ക് നിഷേധിക്കപ്പെടുകയാണ്.
ക്യൂബയിൽ നിന്ന് ആമസോൺ ഉൾപ്പെടെയുള്ള ഓൺലെെൻ ആപ്ലിക്കേഷനുകള്‍ വഴിയുള്ള ഓർഡറുകൾക്ക് ‘ഈ ഓർഡർ പ്രോസസ് ചെയ്യാൻ കഴിയുന്നില്ലന്നോ സേവനം നിങ്ങളുടെ പ്രദേശത്ത് ലഭ്യമല്ലെന്നോ’ എന്ന സന്ദേശമാകും ലഭിക്കുക. മെഡിക്കൽ സാങ്കേതികവിദ്യകൾ, മെഡിക്കൽ ഉപകരണങ്ങൾ, മറ്റ് അവശ്യ അടിസ്ഥാന വസ്തുക്കൾ എന്നിവയുടെ ലഭ്യതയെ തടസപ്പെടുത്തുന്നുവെന്ന കാരണത്താൽ ഓക്സ്‍ഫാം ഉൾപ്പെടെ ഉപരോധത്തെ എതിർത്തിരുന്നു.
ENGLISH SUMMARY:Sixty years since the US embargo on Cuba
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.