28 April 2024, Sunday

Related news

April 23, 2024
February 18, 2024
October 11, 2023
October 11, 2023
August 24, 2023
August 11, 2023
August 4, 2023
July 19, 2023
July 12, 2023
June 22, 2023

കേരളത്തിലെ റാക്കറ്റിനായി ചെന്നൈ, ബംഗാൾ വഴിയും സ്വർണക്കടത്ത്

ബേബി ആലുവ
കൊച്ചി
July 12, 2023 8:54 pm

കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമായപ്പോൾ പശ്ചിമ ബംഗാളിലെയും ചെന്നൈയിലെയും വിമാനത്താവളങ്ങളിലേക്ക് ചുവട് മാറ്റി സ്വർണക്കടത്ത് റാക്കറ്റ്. ഒരു വർഷത്തിനകം ചെന്നൈയിൽ പിടിയിലായ അനധികൃത സ്വർണം 440 കിലോഗ്രാമും ബംഗാളിൽ പിടിച്ചത് 369 കിലോഗ്രാമുമാണ്. ഈ കേസുകൾക്കെല്ലാം കേരളത്തിലെ സ്വർണക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണ്ട്.
ചെന്നൈ, പശ്ചിമ ബംഗാൾ വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് വർധിച്ച പശ്ചാത്തലത്തിൽ റവന്യൂ ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിലാണ്, ഇതു വഴി എത്തുന്ന സ്വർണം മലയാളികളാണ് കൈപ്പറ്റുന്നതെന്ന് കണ്ടെത്തിയത്. ഗൾഫിൽ നിന്ന് കൊച്ചി വഴി ചെന്നൈയിലേക്കും ബംഗാളിലേക്കും പോകുന്ന വിമാനങ്ങളെയാണ് റാക്കറ്റ് കൂടുതലായി ആശ്രയിക്കുന്നതെന്നാണ് കണ്ടെത്തൽ. മുൻ ധാരണയനുസരിച്ച് വിമാനത്തിനുള്ളിൽ പ്രത്യേക ഭാഗങ്ങളിൽ ഒളിപ്പിച്ച സ്വർണം, നെടുമ്പാശേരിയിൽ നിന്ന് ആഭ്യന്തര യാത്രക്കാരായി കയറുന്ന റാക്കറ്റിന്റെ കണ്ണികൾ ഇതര വിമാനത്താവളങ്ങളിൽ ഇറക്കുകയാണ് ചെയ്യുന്നത്. ഗൾഫിൽ നിന്ന് സ്വർണവുമായി കയറിയ കരിയർ സാധാരണ യാത്രക്കാരനായി നെടുമ്പാശേരിയിൽ ഇറങ്ങുകയും ചെയ്യും.
നെടുമ്പാശേരിയിൽ സ്വർണക്കടത്തിന് സ്വീകരിച്ചു പോന്ന പതിവ് സമ്പ്രദായങ്ങൾക്കു പുറമെ കാർഗോയിലേക്കും കടന്നു കയറാൻ ഈയിടെ റാക്കറ്റ് ശ്രമം തുടങ്ങിയിരുന്നു. സംസ്ഥാനത്തിനു പുറത്തേക്ക് കളം മാറി പരീക്ഷിക്കുന്നുവെങ്കിലും കേരളത്തിലേക്കുള്ള അനധികൃത സ്വർണത്തിന്റെ വരവ് കുറഞ്ഞിട്ടില്ല. പരിശോധന കർശനമാക്കി എന്ന് അധികൃതർ അവകാശപ്പെടുമ്പോഴും, കഴിഞ്ഞ വർഷം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്ന് പിടികൂടിയത് 755.87 കിലോഗ്രാം സ്വർണമാണ്. തൊട്ടു മുമ്പത്തെ വർഷം ഇത് 586.95 കിലോഗ്രാം ആയിരുന്നു. കഴിഞ്ഞ വർഷം 1,035 കേസുകളുമുണ്ടായി. പിന്നിൽ തമിഴ് നാടും മഹാരാഷ്ട്രയുമാണ്. രാജ്യത്താകെ 2,383.38 കിലോഗ്രാം സ്വർണമാണ് കഴിഞ്ഞ വർഷം പിടിച്ചത്. മൂന്ന് വർഷത്തിനിടെ മൂന്ന് കേസുകളിൽ എൻഐഎ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

eng­lish sum­ma­ry; Smug­gling of gold through Chen­nai and Ben­gal for Ker­ala racket
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.