കോഴിക്കോട് ലഹരിക്കടിമയായിരുന്ന മകന് അച്ഛനേയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50)ബിജി (48)എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇവരെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. മകന് ഷൈനിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അച്ഛനെയും അമ്മയേയും കുത്തിപരിക്കേല്‍പ്പിച്ച ശേഷം മകന് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് എത്തി ഏറെ പരിശ്രമിച്ചിട്ടും ഷൈനെ പിടികൂടാനായില്ല. തുടര്‍ന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്ത ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്.
English Summary:Son stabs father and mother; The police said that the accused is a drug addict
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.