25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 23, 2025
April 21, 2025
April 21, 2025
April 19, 2025
April 19, 2025
April 19, 2025
April 19, 2025
April 18, 2025
April 17, 2025

കോഴിക്കോട് അച്ഛനേയും അമ്മയേയും കുത്തിക്കൊ ലപ്പെടുത്താൻ ശ്രമിച്ച് മകന്‍; യുവാവിനെ കീഴടക്കിയത് വെടിയുതിര്‍ത്ത്

Janayugom Webdesk
കോഴിക്കോട്
October 17, 2022 8:39 am

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. ഷൈന്‍ കുമാര്‍ എന്നയാളാണ് അച്ഛനേയും അമ്മയേയും കുത്തിയത്. ഷൈന്‍ കുമാര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മ ബിജി, അച്ഛന്‍ ഷാജി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അച്ഛന് നെഞ്ചിലും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. നെഞ്ചിലെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനും അമ്മയും തന്നെ അവഗണിക്കുന്നുവെന്നും സ്വത്ത് ഭാഗം വച്ചപ്പോള്‍ ഉള്‍പ്പെടെ തന്നെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും ആരോപിച്ചായിരുന്നു മകന്റെ ആക്രമണം. ഷൈനെ പെലീസ് കസ്റ്റഡിയിലെടുത്തു. ആക്രമത്തിന് ശേഷം പോലീസ് എത്തിയെങ്കിലും ഷൈന്‍ അക്രമാസക്തനായി തുടരുകയായിരുന്നു.

യുവാവിനെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നാണ് രണ്ട് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്ത് പ്രതിയെ കീഴടക്കിയത്.

Eng­lish Sum­ma­ry: Son tried to stab his moth­er and father in Kozhikode
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.