24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024

സോണിയ ഗാന്ധി ഇഡിക്ക് മുമ്പില്‍; രാഷ്ട്രപതി ഭവനിലേക്ക് എംപിമാരുടെ മാർച്ച് ; രാഹുൽ ​ഗാന്ധി പൊലീസ് കസ്റ്റഡിയില്‍

Janayugom Webdesk
July 26, 2022 12:57 pm

നാ​ഷ​ണല്‍ ഹെ​റാ​ൾ​ഡ് കേസില്‍ കോണ്‍ഗ്രസ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ഇഡി ചോദ്യം ചെയ്യുന്നു. ഇതില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം. രാഹുൽ ​ഗാന്ധിയുൾപ്പടെയുളള എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.ഏതാണ്ട് നൂറിലധികം പ്രവർത്തകരെ അറസ്ററ് ചെയ്തു. എഐസിസി ആസ്ഥാനത്ത് ‌ മാർച്ചിനിറങ്ങിയവരെ പൊലീസും അർധസൈനിക സേനയുമാണ് ബലം പ്രയോ​ഗിച്ച് നീക്കിയത്. ചോദ്യം ചെയ്യലിന് പുറകിൽ രാഷ്ട്രീയ പകപോക്കലാണെന്നാണ് കോൺ​ഗ്രസ് ആരോപണം.

വ്യാ​ഴാ​ഴ്‌ച സോ​ണി​യ​യെ ഇ​ഡി ര​ണ്ടു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രണ്ടാംഘട്ട ചോദ്യം ചെയ്യല്‍.അതേസമയം ഇഡി നടപടിയില്‍ കടുത്ത് പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. കേ​ന്ദ്ര ഏ​ജ​ൻ​സി​യെ സര്‍ക്കാര്‍ പ്രതിയോഗിക്കളെ നേരിടുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം. പുതിയ സമരപരിപാടികള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് .എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും പാ​ർ​ട്ടി എം​പി​മാ​രു​മാ​ണ് യോഗംചേര്‍ന്ന് തീരുമാനം എടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് പ്രക്ഷോഭം. രാജ് ഘട്ടിൽ സത്യഗ്രഹം നടത്താനിയിരുന്നു പദ്ധതിയെങ്കിലും ദില്ലി പോലീസ് അനുമതി നൽകിയില്ല. ആ പശ്ചാത്തലത്തിൽ എ ഐ സി സി ആസ്ഥാനത്ത് പ്രതിഷേധിക്കുന്നു.

സത്യഗ്രഹ സമരം നടത്താൻ സംസ്ഥാന ഘടകങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഏതെങ്കിലും ഗാന്ധി പ്രതിമയ്ക്ക് മുമ്പിലോ അതത് തലസ്ഥാന നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള ഏതെങ്കിലും സ്ഥലത്തോ സമാധാനപരമായി സത്യഗ്രഹം നടത്തണമെന്നാണ് നിര്‍ദ്ദേശം. രാവിലെ ആരംഭിക്കുന്ന സത്യാഗ്രഹം സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ അവസാനിപ്പിക്കാനാണ് തീരുമാനം. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ വ്യാ​ഴാ​ഴ്‌ച രണ്ട് മണിക്കൂറോളമാണ് ഇഡി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യ്‌തത്.28 ചോ​ദ്യ​ങ്ങ​ള്‍ ഇഡി സോണിയ ഗാ​ന്ധി​യോ​ട് ചോദിച്ചു. രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് വിവരം. 

യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ആരാഞ്ഞു ഇഡി ഓഫിസാലായിരുന്നു ചോദ്യം ചെയ്യല്‍. വീട്ടിലെത്തി മൊഴി എടുക്കാമെന്ന് ഇഡി അറിയിച്ചിരുന്നെങ്കിലും ഓഫിസില്‍ ഹാജരാകമെന്ന് സോണിയ അറിയിക്കുകയായിരുന്നു.നേരത്തെ ജൂൺ 8 ന് ഹാജരാകാൻ സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ് അയച്ചെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഹാജരായിരുന്നില്ല.

വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കുകയും എംപിമാര്‍ നടുത്തളത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷബഹളത്തെത്തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവയ്ക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടി 12 പാര്‍ട്ടികളും സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും പുറമെ കോൺഗ്രസ് നേതാക്കളും സോണിയാഗാന്ധിയെ അനുഗമിച്ച് ഇഡി ഓഫിസില്‍ എത്തിയിരുന്നു. എന്നാൽ സോണിയയെ അനുഗമിച്ച കോൺഗ്രസ് എംപിമാരെയടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തിൽ എഐസിസി ആസ്ഥാനത്ത് കനത്ത പ്രതിഷേധമാണ് നടന്നത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.സംസ്ഥാനത്ത് നടന്ന പ്രതിഷേധത്തില്‍ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, റിജില്‍ മാക്കുറ്റി തുടങ്ങിയ നേതാക്കളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. രാജധാനി എക്‌സ്പ്രസ്, ചെന്നൈ മെയില്‍ തുടങ്ങിയ ട്രെയിനുകള്‍ തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.

കേസില്‍ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലേറെ രാഹുലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. എത്ര മണിക്കൂർ ചോദ്യം ചെയ്താലും ഭയക്കില്ല. ഇഡി ഒന്നുമല്ല. കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.നാഷണൽ ഹെറാൾഡിന്റെ മാതൃസ്ഥാപനമായ യംഗ് ഇന്ത്യയെ സോണിയ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുത്തപ്പോൾ ആസ്തി കൈമാറ്റത്തിൽ ഉൾപ്പടെ അഴിമതി നടന്നു എന്നാണ് കേസിലെ ആരോപണം. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.സോണിയ ​ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധം. ചോദ്യം ചെയ്യൽ രാഷ്ട്രീയ പക പോക്കുന്നതിന്റെ ഭാ​ഗമാണെന്ന് ആരോപിച്ചാണ് കോൺ​ഗ്രസ് പ്രതിഷേധം.

ഇഡി ഓഫീസിനു മുന്നിലായി മഹിളാ കോൺ​ഗ്രസ് ഉൾപ്പടെയുളള നിരവധി പ്രവർത്തകർ എത്തിയിട്ടുണ്ട്. കാസര്‍ഗോട്ടും പാലക്കാട്ടും കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയല്‍ സമരവുമായി പ്രതിഷേധിക്കുകയാണ്. രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.ട്രെയിനിന് മുകളില്‍ കയറി നിന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. 

Eng­lish Sum­ma­ry: Sonia Gand­hi before ED;Congress MPs march to Rash­tra­p­ati Bha­van; Rahul Gand­hi in police custody

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.