എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഉപഗ്രഹങ്ങള്‍ രണ്ടു തവണ ചൈനയുടെ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടായെന്ന് ചൈന. യുഎന്നിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ജൂലൈ ഒന്നിനും ഒക്ടോബർ 21നുമാണ് സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ബഹിരാകാശ നിലയത്തിന് സമീപത്തേയ്ക്ക് എത്തിയത്. അമേരിക്കയ്ക്ക് താക്കീത് നല്‍കണമെന്നും ചൈന റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂട്ടിയിടിക്കല്‍ ഒഴിവാക്കാന്‍ ബഹിരാകാശ നിലയത്തിന് സ്ഥാനചലനം വരുത്താന്‍ നിര്‍ബന്ധിതമായെന്നും സംരക്ഷണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നും ചൈന റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പേസ് സ്റ്റേഷനായ ടിയാൻഹെ കോർ മൊഡ്യൂളിനെ ഭ്രമണപഥത്തിലേക്കെത്തിക്കാനുള്ള ദൗത്യം ഉൾപ്പടെ 2021ലെ ചൈനയുടെ അഞ്ച് വിക്ഷേപണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ചൈനയുടെ ബഹിരാകാശ നിലയം ഏകദേശം 41.5 ഡിഗ്രി പരിക്രമണ ചരിവിൽ 390 കിലോമീറ്റർ ഉയരത്തിൽ സ്ഥിരതയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ പരാതികളോട് സ്പേസ് എക്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
english summary; SpaceX satellites approach the space station
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.