15 November 2024, Friday
KSFE Galaxy Chits Banner 2

കാട്ടുതീയെ തുടർന്ന് കലിഫോര്‍ണിയയിൽ അടിയന്തരാവസ്ഥ

Janayugom Webdesk
July 25, 2022 3:27 pm

കലിഫോര്‍ണിയയില്‍ മൂന്ന് ദിവസമായി തുടരുന്ന കാട്ടുതീയില്‍ വിവിധ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. യോസെമൈറ്റ് ദേശീയ പാര്‍ക്കിന് സമീപത്തെ മരിപോസ കൗണ്ടിയിലെ മിഡ്പൈന്‍സ് ന​ഗരത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടര്‍ന്നത്. പ്രദേശത്ത് നിന്ന് 6000 പേരെ മാറ്റി പാര്‍പ്പിച്ചു. 10 വീടുകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും കത്തിനശിച്ചു. അതേസമയം സിയേറ ദേശീയവനത്തിലേക്ക് കാട്ടുതീ പടരുന്നത് തടയാന്‍ കഴിഞ്ഞിട്ടുണ്ട്. 

45 യൂണിറ്റ്‌ അഗ്നിശമനസേനാ വാഹനവും നാല് വിമാനങ്ങളും 400 സേനാംഗങ്ങളുമാണ് സ്ഥലത്തുള്ളത്. അടുത്താഴ്ചയോടെ കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്ന് അഗ്നിശമനസേനാ വക്താവ് നാടാഷ ഫൗട്സ് അറിയിച്ചു. കാട്ടുതീയില്‍ 12,000 ഏക്കര്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ യോസെമൈറ്റ് പാര്‍ക്കിന്റെ വാവോന മേഖലയിലുള്ള സെക്കോയ മരങ്ങള്‍ ഭാഗികമായി
കത്തിനശിച്ചു. കഴിഞ്ഞ വര്‍ഷം കലിഫോര്‍ണിയയില്‍ മാത്രം ഏകദേശം 9000 തീപിടിത്തത്തില്‍ 25 ലക്ഷം ഏക്കര്‍ നശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Eng­lish Summary:State of emer­gency in Cal­i­for­nia due to wildfires
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.