27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 24, 2024
July 23, 2024
July 16, 2024
July 12, 2024
July 11, 2024
July 10, 2024
July 9, 2024
July 8, 2024
July 7, 2024

ലാലാ ലജ്പത് റായിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2024 10:38 pm

എഐടിയുസി സ്ഥാപക പ്രസിഡന്റ് ലാലാ ലജ്പത് റായിയുടെ പ്രതിമ ന്യൂഡല്‍ഹി എഐടിയുസി ഭവനില്‍ അനാച്ഛാദനം ചെയ്തു. എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ അനാച്ഛാദനം നിര്‍വഹിച്ചു.
ലാലാ ലജ്പത് റായ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ നൽകുകയും സാമ്രാജ്യത്വത്തിനും മുതലാളിമാർക്കുമെതിരെ തൊഴിലാളിവർഗത്തോടൊപ്പം നിന്ന് പോരാടുകയും ചെയ്തു. സകലതലങ്ങളിലും രാജ്യത്തെ തകര്‍ക്കുന്ന ബിജെപിക്കും ആര്‍എസ്എസിനും എതിരെയുള്ള പോരാട്ടം തുടരുമെന്നും തൊഴിലാളികളുടെയും കർഷകരുടെയും രാജ്യത്തിന്റെയും ഈ ശത്രുക്കളെ അധികാരക്കസേരയിൽ നിന്ന് പുറത്താക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായും അമര്‍ജീത് കൗര്‍ പറഞ്ഞു. 

ലാലാ ലജ്പത് റായിയുടെ കൊച്ചുമകൾ അനിതാ ഗോയല്‍, എഐടിയുസി ദേശീയ സെക്രട്ടറി മോഹൻ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ എഐടിയുസി ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് വി കെ സിങ്, അമിതാവ ഗുഹ(സിഐടിയു), അംജദ് (ഐഎൻടിയുസി), മഞ്ജിത്ത് (എച്ച്എംഎസ്), ആർ കെ ശർമ (എഐയുടിയുസി), രാജീവ് ദിമ്രി (എഐസിസിടിയു), സുമൻ (സേവ) റാഷിദ് ഖാൻ (എല്‍പിഎഫ്), ധർമേന്ദ്ര (ടിയുസിസി), ശത്രുജിത് സിങ്(യുടിയുസി), നരേന്ദ്രൻ (ഐടിയുസി) എന്നിവര്‍ പ്രസംഗിച്ചു. 

ചടങ്ങിനെ തുടര്‍ന്ന് അമർജീത് കൗറും ലാലാ ലജ്പത് റായിയുടെ കൊച്ചുമകൾ അനിതാ ഗോയലും ചേർന്ന് ഓര്‍മ്മമരം(വൃക്ഷത്തൈ) നട്ടു. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) സംഘമാണ് രാജ്യത്തെ 50 സ്വാതന്ത്ര്യസമര സേനാനികളുടെ 50 ഗ്രാമങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണിനൊപ്പമാണ് വൃക്ഷത്തൈ കൊണ്ടുവന്നത്. ചടങ്ങിൽ ഇപ്റ്റ ടീം ഗാനങ്ങൾ അവതരിപ്പിച്ചു. 

Eng­lish Sum­ma­ry: Stat­ue of Lala Laj­pat Rai unveiled

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.