27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

June 26, 2024
September 30, 2023
February 22, 2023
February 14, 2023
January 20, 2023
January 9, 2023
January 9, 2023
August 22, 2022
March 14, 2022
January 10, 2022

മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിന്റെ സ്വകാര്യഭാഗത്തുകൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി

Janayugom Webdesk
ഒഡീഷ
August 22, 2022 9:00 pm

മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിന്റെ സ്വകാര്യഭാഗത്തുകൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി. പത്തു ദിവസങ്ങള്‍ക്ക് ശേഷം ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ സർക്കാർ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഗ്ലാസ് നീക്കം ചെയ്തത്.

ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ടി(45)ന്റെ ശരീരത്തിനുള്ളില്‍നിന്ന് ഗ്ലാസ് പുറത്തെടുത്തത്. യുവാവ് സുഖംപ്രാപിച്ച് വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പത്തുദിവസം മുമ്പ് ഗുജറാത്തിലെ സൂറത്തില്‍വെച്ചാണ് കൃഷ്ണ റൗട്ടിന് നേരേ അതിക്രമമുണ്ടായത്. സൂറത്തില്‍ ജോലിചെയ്യുന്ന യുവാവ് സംഭവദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. തുടര്‍ന്ന് മദ്യലഹരിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ തന്നെയാണ് യുവാവിന്റെ സ്വകാര്യഭാഗത്തിലൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റിയത്.

പിറ്റേദിവസം മുതല്‍ യുവാവിന് കഠിനമായ വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. എന്നാല്‍ അപമാനം ഭയന്ന് യുവാവ് ഇക്കാര്യം മറച്ചുവച്ചു. ഒടുവില്‍ വേദന അസഹനീയമായതോടെ യുവാവ് സൂറത്തില്‍നിന്ന് നാട്ടിലേക്ക് മടങ്ങി. എന്നാല്‍ മലവിസര്‍ജനം തടസപ്പെട്ടതോടെ വയറുവീര്‍ക്കുകയും നില ഗുരുതരമാകുകയും ചെയ്തോടെ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

എക്‌സറേ പരിശോധനയിലാണ് യുവാവിന്റെ ശരീരത്തിനുള്ളില്‍ സ്റ്റീല്‍ ഗ്ലാസ് കുടുങ്ങികിടക്കുന്നത് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് മലദ്വാരത്തിലൂടെ ഗ്ലാസ് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെയാണ് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഗ്ലാസ് നീക്കം ചെയ്യാൻ ഏകദേശം 2.5 മണിക്കൂർ എടുത്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Eng­lish Sum­ma­ry : Steel glass insert­ed inside man’s pri­vate parts by friends
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.