15 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
December 8, 2024
December 4, 2024
November 21, 2024
November 18, 2024
October 11, 2024
October 9, 2024
September 25, 2024
September 22, 2024

പുത്തരയില്‍ കല്ലുകടി ; രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയില്‍ കൊടികളൊഴിവാക്കി, അതൃപ്തിയുമായി മുസ്ലീംലീഗ്

Janayugom Webdesk
തിരുവനന്തപുരം
April 3, 2024 1:47 pm

വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ആദ്യമായി കാലുകുത്തിയ രാഹുല്‍ഗാന്ധിയുടെ ആദ്യ പരിപാടിയില്‍ തന്നെ അതൃപ്തി പുകയുന്നു. രാഹുല്‍ഗാന്ധിയും, കോണ്‍ഗ്രസിന്റെയും,യുഡിഎഫ് നേതാക്കളും പങ്കെടുത്ത യുഡിഎഫിന്റെ റോഡ് ഷോതന്നെയാണ് ലീഗ് അണികളുടെ അതൃപ്തിക്ക് കാരണമായത്.

ഇതു തെരഞ്ഞെടപ്പിലും പ്രതിഫലിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. യുഡിഎഫ് ഘടകക്ഷികളായ കോണ്‍ഗ്രസ്, മുസ്ലീലീഗ്, കേരളകോണ്‍ഗ്രസ്, ആര്‍എസ്പി, സിഎംപി തുടങ്ങിയ പാര്‍ട്ടികളുടെ കൊടികള്‍ ഒഴിവാക്കിയാണ് രാഹൂലിന്റെ കല്‍പ്പറ്റയിലെ റോഡ് ഷോ. മുസ്ലീം ലീഗ് കൊടികള്‍ ഒഴിവാക്കണമെന്ന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയത് വിവാദമായിരുന്നു.മുസ്ലിം ലീഗ് കൊടികള്‍ ഉപയോഗിച്ചത് ഉത്തരേന്ത്യയില്‍ തിരിച്ചടിയായെന്ന് കോണ്‍ഗ്രസില്‍ അന്നേ അഭിപ്രായമുണ്ടായിരുന്നു.

ചിഹ്നമുള്ള കൊടികള്‍ മാത്രം പ്രചാരണത്തില്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്. ഇതിനെ തുടര്‍ന്നാണ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ റോഡ് ഷോയില്‍ നിന്നും കൊടികള്‍ ഒഴിവാക്കിയത്. കൊടികള്‍ ഒഴിവാക്കിയതില്‍ ലീഗ് അണികളില്‍ വലിയ അമര്‍ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുസ്ലീംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി . കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ രാഹുലിന്റെ റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു 

Eng­lish Summary:
ston­ing in Put­tarari; Mus­lim League dis­pleased by throw­ing flags at Rahul Gand­hi’s road show

You may also like this video:

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.