15 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

ജലദോഷത്തിന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പഠനം

Janayugom Webdesk
ലണ്ടൻ
January 12, 2022 10:37 pm

കോവിഡിനെ പ്രതിരോധിക്കാൻ ജലദോഷത്തിന് കഴിയുമെന്ന് യുകെ പഠനം. ജലദോഷം ബാധിച്ചവരിലെ ഉയര്‍ന്ന ടി സെല്ലുകൾക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ലണ്ടനിലെ ഇംപീരിയൽ കോളജാണ് ഇതു സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2020 സെപ്റ്റംബറിൽ, വാക്സിനേഷൻ എടുത്തിട്ടില്ലാത്ത, കോവിഡ് പോസിറ്റീവായ ആളുകളോടൊപ്പം താമസിച്ചിരുന്ന 52 പേരെ ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചു. 28 ദിവസത്തെ പഠന കാലയളവിൽ പകുതി പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ബാക്കി പകുതി പേർക്ക് രോഗം പിടിപെടാതിരിക്കുകയും ചെയ്തതായി പഠനം കണ്ടെത്തി.

കോവിഡ് പിടിപെടാത്തവരിൽ മൂന്നിലൊന്ന് പേരുടെയും രക്തത്തിൽ ഉയർന്ന അളവിൽ പ്രത്യേക ടി-സെല്ലുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ടി-സെല്ലുകളിൽ നിന്നുള്ള സംരക്ഷണം എത്രത്തോളം നിലനിൽക്കുമെന്നതില്‍ വ്യക്തതയില്ല.

Eng­lish Sum­ma­ry: Study shows that colds can pre­vent covid

You may like this video also

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.