19 April 2024, Friday

Related news

April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024
March 24, 2024

കർഷക സമരത്തിന്റെ വിജയം എല്ലാവർക്കുമുള്ള വലിയ പാഠം: അഡ്വ. കെ പ്രകാശ് ബാബു

Janayugom Webdesk
കോഴിക്കോട്
December 23, 2022 9:17 pm

രാജ്യത്തെ കർഷകർ നടത്തിയ ഐതിഹാസികമായ സമരവും അതിന്റെ വിജയവും തൊഴിലാളികൾക്കും സർക്കാർ ജീവനക്കാർക്കുമുൾപ്പെടെ എല്ലാവർക്കുമുള്ള ഒരു വലിയ പാഠമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു പറഞ്ഞു. ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ ‘1947 ലെ മദ്രാസ് പ്രൊവിൻഷ്യൽ സർക്കാർ ജീവനക്കാരുടെ പണിമുടക്കവും ആധുനികകാല സമരങ്ങളും’ എന്ന വിഷയത്തിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റ് വിളിച്ചുകൂട്ടി കർഷകവിരുദ്ധ ബില്ല് പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയായിരുന്നു. അവർ അനുഭവിക്കേണ്ടി വന്ന ക്ലേശങ്ങൾ ചില്ലറയല്ല. 700 ൽ അധികം കർഷകർക്കാണ് ആ സമരത്തിൽ പങ്കെടുത്ത് ജീവത്യാഗം നടത്തേണ്ടി വന്നത്. അങ്ങിനെയാണ് ആ സമരം വിജയിച്ചത്. ഒടുവിൽ പാർലമെന്റ് വിളിച്ചുകൂട്ടി കർഷകമാരരണ നിയമങ്ങൾ എല്ലാം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായി. ലക്ഷ്യം നേടുന്നതുവരേയുള്ള സമരങ്ങളുടെ പ്രത്യേകത അതാണ്. സർക്കാർ ജീവനക്കാർ നടത്തിയ ന്യായമായ എല്ലാ സമരങ്ങൾക്കും കേരളത്തിലെ ജനങ്ങൾ കൈയയച്ച് പിന്തുണ നൽകിയിട്ടുണ്ട്. നഷ്ടം സഹിക്കാതേയും ക്ലേശങ്ങൾ സഹിക്കാതേയും ഒരു സമരവും വിജയിച്ചിട്ടില്ല. 

രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ അതി ശക്തമായ പ്രക്ഷോഭം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എങ്ങോട്ടാണ് നമ്മുടെ നാടിനെ കൊണ്ടുപോകുന്നതെന്നത് അത്യന്തം ആശങ്കയുളവാക്കുകയാണ്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാർ ഭരണകൂടം. അതിന് വിലങ്ങുതടിയായി നിൽക്കുന്ന മുഴുവൻ ശക്തികളേയും അടിച്ചമർത്തുയാണ്. മതമൗലിവാദികളുടെ ഭരണത്തിൻ കീഴിൽ ഒരു രാജ്യം അമർന്നാൽ ആ രാജ്യത്തെ ജനങ്ങളുടെ സ്ഥിതി എന്താകും എന്നത് താലിബാൻ ഭരണകൂടം ലോകത്തോട് പറയുന്നുണ്ട്. ഇത് കണ്ടില്ലെന്ന് നടിച്ച് നിൽക്കാൻ കഴിയില്ല. മതാധിഷ്ഠിതമായ ഒരു ഭരണകൂടം നമ്മുടെ രാജ്യത്തിലും വരികയാണെങ്കിൽ ഇവിടുത്തെ ചിത്രവും വ്യത്യസ്തമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, കെ എൻ കെ നമ്പൂതിരി, ഒ കെ ജയകൃഷ്ണൻ, കൊറ്റിയത്ത് സദാനന്ദൻ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടരി ജയശ്ചന്ദ്രൻ കല്ലിംഗൽ സ്വാഗതവും വൈസ് ചെയർമാൻ നരേഷ്കുമാർ കുന്നിയൂർ നന്ദിയും പറഞ്ഞു.

നേരത്തെ സർക്കാർ ജീവനക്കാരുടെ ആദ്യ പണിമുടക്കിന്റെ 75-ാം വാർഷികാചരണ പരിപാടികൾ റനവ്യുമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ മുമ്പിൽ വരുന്ന ഓരോ ഉത്തരവുകളും നാം വായിക്കുമ്പോൾ ആ ഉത്തരവുകൾ നടപ്പിലാക്കപ്പെട്ടാൽ അതിന്റെ ഗുണം അനുഭവിക്കാവുന്ന ഒരു മനുഷ്യന്റെ കണ്ണുനീര് തുടക്കാൻ കഴിയുമെന്ന ധാരണയുണ്ടാകാൻ നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ജോയിന്റ് കൗൺസിൽ ചെയർമാൻ കെ ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ മുൻ ജനറൽ സെക്രട്ടറി സി ആർ ജോസ് പ്രകാശ്, തമിഴ്നാട് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി യു എം സെൽവരാജ്, അഹമ്മദ്കുട്ടി കുന്നത്ത്, ടി എം സജീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ജയപ്രകാശ് സ്വാഗതം പറഞ്ഞു. 1997 ല്‍ കോഴിക്കോട് മുതൽ ചെന്നൈ ചെപ്പോക്ക് വരെ നടത്തിയ ജ്യോതിപ്രയാൺ യാത്രയുടെ ഭാഗമായി വിവിധ മേഖലകളിൽ പ്രവർത്തിച്ചവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. 

‘1947 ലെ മദ്രാസ് പ്രൊവിൻഷ്യൽ സർക്കാർ ജീവനക്കാരുടെ പണിമുടക്കവും ആധുനികകാല സമരങ്ങളും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, കെ എൻ കെ നമ്പൂതിരി, ഒ കെ ജയകൃഷ്ണൻ, കൊറ്റിയത്ത് സദാനന്ദൻ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടരി ജയശ്ചന്ദ്രൻ കല്ലിംഗൽ സ്വാഗതവും വൈസ് ചെയർമാൻ നരേഷ്കുമാർ കുന്നിയൂർ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Suc­cess of farm­ers’ strug­gle a big les­son for all: Adv. K. Prakash Babu

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.