23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 17, 2024
November 15, 2024
November 13, 2024
November 12, 2024
November 6, 2024
October 30, 2024
October 24, 2024
October 17, 2024

വാളയാറിലേത് ആത്മഹത്യയോ കൊലപാതകമോ? സിബിഐ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
December 13, 2021 3:53 pm

വാളയാറിലെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണോ കൊല ചെയ്യപ്പെട്ടതാണോയെന്ന് ഇനിയും സിബിഐ കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി. ഈ സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു.
കേസിലെ പ്രതികളായ വലിയ മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കു വന്നപ്പോഴാണ് കോടതിയുടെ പരാമര്‍ശം. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതായാണ് സംശയിക്കുന്നത്. എന്നാല്‍ ഇതു കൊലപാതകമാണോ എന്ന കാര്യത്തില്‍ സിബിഐ പരിശോധിക്കാനിരിക്കുന്നതേയുള്ളൂവെന്ന് കോടതി പറഞ്ഞു.
മരണകാരണം കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ സിബിഐക്കു കോടതി നിര്‍ദേശം നല്‍കി. അന്തിമ റിപ്പോര്‍ട്ട് എപ്പോള്‍ സമര്‍പ്പിക്കാനാവും എന്ന് അറിയിക്കാനും നിര്‍ദേശമുണ്ട്.  ജാമ്യാപേക്ഷ  21ന് പരിഗണിക്കാന്‍ മാറ്റി.

Eng­lish Summary:Suicide or mur­der in Wala­yar? The High Court said that the CBI has not yet found out

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.