4 May 2024, Saturday

Related news

May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 29, 2024
April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024

ഇന്ത്യയില്‍ ആത്മഹത്യ നിരക്ക് കുത്തനെ ഉയരുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
October 29, 2021 8:00 pm

രാജ്യത്തെ ആത്മഹത്യാ നിരക്കില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത കണക്കിനേക്കാള്‍ ഇരട്ടിയാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആര്‍ബി) റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ൽ ഇന്ത്യയിൽ 1,53,052 ആത്മഹത്യകളാണ് രേഖപ്പെടുത്തിയത്. ഇതുപ്രകാരം രാജ്യത്ത് പ്രതിദിനം 418 ആത്മഹത്യകൾ നടക്കുന്നുണ്ട്. 2019 ല്‍ 1,39,123 ആത്മഹത്യകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. രാജ്യത്താകമാനമുള്ള ആത്മഹത്യാ നിരക്ക് 2019 ൽ 10.4 ശതമാനമാണെന്നിരിക്കെ കഴിഞ്ഞവർഷം ഇത് 11.3 ശതമാനമായി ഉയർന്നു.

മഹാരാഷ്ട്രയിൽ 19,909 ആത്മഹത്യകളും, തമിഴ്‌നാട്ടിൽ 16,883, മധ്യപ്രദേശിൽ 14,578, പശ്ചിമ ബംഗാളിൽ 13,103, കർണാടകയിൽ 12,259 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ആത്മഹത്യകളുടെ 50.1 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്, ബാക്കിയുള്ള 49.9 ശതമാനമാണ് മറ്റ് 23 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ശതമാനക്കണക്കുകൾ പരിശോധിച്ചാൽ നഗരമേഖലകളിലെ ആത്മഹത്യകളുടെ നിരക്ക് രാജ്യത്തെ മൊത്തം നിരക്കിനേക്കാൾ കുടുതലാണ്. രാജ്യത്താകമാനമുള്ള മരണ നിരക്ക് 11.3 ശതമാനമാണെന്നിരിക്കെ നഗരങ്ങളിൽ ഇത് 14.8 ശതമാനമാണ്. 2020ൽ രാജ്യത്ത് നടന്ന മൊത്തം ആത്മഹത്യകളിൽ 56.7 ശതമാനവും കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ അഞ്ച് ശതമാനം പേര്‍ ആത്മഹത്യയുടെ വഴി തിര‍ഞ്ഞെടുത്തപ്പോൾ അസുഖങ്ങളാണ് 18 ശതമാനത്തിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:Suicide rise in India 2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.