11 May 2024, Saturday

Related news

May 10, 2024
May 10, 2024
May 8, 2024
May 8, 2024
May 8, 2024
May 8, 2024
May 7, 2024
May 7, 2024
May 7, 2024
May 6, 2024

സൂപ്പര്‍ടെക് പാപ്പരായി

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2022 9:53 pm

പ്രമുഖ ഡെവലപ്പേഴ്സ് ആയ സൂപ്പര്‍ടെക്കിനെതിരെ പാപ്പരത്ത നടപടികള്‍ ആരംഭിക്കാന്‍ ഉത്തരവ്. തിരിച്ചട് മുടങ്ങിയതിനെതിരെ ദേശീയ കമ്പനി ലോ ട്രൈബ്യൂണലില്‍ യൂണിയന്‍ ബാങ്ക് നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ബെഞ്ചാണ് പാപ്പരത്ത നടപടികള്‍ക്ക് അംഗീകാരം നല്‍കിയത്.

നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ ഇടങ്ങളില്‍ കമ്പനിയുടെ നിരവധി പ്രോജക്ടുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സൂപ്പര്‍ടെക്കിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ വാങ്ങാന്‍ പണംമുടക്കിയ 25,000 ത്തിലധികം പേരെ തീരുമാനം ബാധിക്കും.

സൂപ്പര്‍ടെക്കിനെതിരെയുള്ള പാപ്പരത്ത നടപടികള്‍ക്കായി ട്രൈബ്യൂണല്‍ ഹിതേഷ് ഗോയലിനെ നിയമിച്ചു.

വായ്പാ കുടിശിക ഒറ്റത്തവണയായി അടയ്ക്കാമെന്ന സൂപ്പര്‍ടെക്കിന്റെ പദ്ധതി ബാങ്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ഈ മാസം 17ന് കേസ് വിധിപറയാന്‍ മാറ്റുകയായിരുന്നു. അതേസമയം ഉത്തരവിനെതിരെ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് കമ്പനി അറിയിച്ചു.

അനധികൃത നിര്‍മ്മാണത്തെ തുടര്‍ന്ന് സൂപ്പര്‍ടെക് നോയിഡയില്‍ നിര്‍മ്മിച്ച 40 നിലകളുള്ള ഇരട്ട കെട്ടിടങ്ങള്‍ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മെയ് 22 ന് മരട് മാതൃകയിലാണ് ഫ്ലാറ്റുകള്‍ പൊളിക്കുക.

Eng­lish Sum­ma­ry: Supertech goes bankrupt

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.