23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024

എൻഐഎക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

Janayugom Webdesk
July 14, 2022 2:50 pm

എൻഐഎക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. പത്രം വായിക്കുന്നവർ പോലും എൻഐഎയ്ക്ക് പ്രശനക്കാരാണോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ജാർഖണ്ഡിലെ യുഎപിഎ കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമർശം.

കേസിൽ സഞ്ജയ് ജെയിൻ എന്നയാൾക്ക് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ എൻഐഎ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എൻഐഎ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് തള്ളി.

2018 ലാണ് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എൻഐഎ ജെയ്നിനെ കസ്റ്റഡിയിൽ എടുത്തത്. ജാർഖണ്ഡിലെ മാവോയിസറ്റ് വിഭാഗമായ തൃത്യ പ്രസ്തുതി കമ്മിറ്റി ഭീഷണിപ്പെടുത്തി പണം പിരിപ്പിക്കുന്നതുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്. ജെയ്‍നിന് എതിരെ യുഎപിഎ പ്രകാരമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

എന്നാൽ നിരോധിത മാവോയിസ്റ്റ് സംഘടനയുടെ നേതാവിനെ സന്ദർശിക്കുകയും പണമോ, ലെവിയോ നൽകുകയും ചെയ്തുവെന്ന കാരണത്താൽ യുഎപിഎ നിയമം നിലനിൽക്കുമോ എന്ന കാര്യത്തിൽ സംശയ പ്രകടിപ്പിച്ച ജാർഖണ്ഡ് ഹൈക്കോടതി 2021 ൽ ജെയ്‍നിന് ജാമ്യം അനുവദിക്കുകയായിരുന്നു.

Eng­lish summary;Supreme Court crit­i­cizes NIA

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.