ലഖിംപൂർ ഖേരി കർഷക കൊലപാതക കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകനുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതില്‍ യുപി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും കോടതിയുടെ മുന്‍പാകെയെത്തും.
അതേസമയം, കര്‍ഷകര്‍ കൊല്ലപ്പെട്ടക്കേസില്‍ മുഴുവല്‍ സാക്ഷികളുടെയും മൊഴിയെടുക്കാത്തതില്‍ കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ വിഷയത്തിലുള്ള പുരോഗതി കോടതി വിലയിരുത്തും .ഒപ്പം സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നടപടികളും ചീഫ്ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും.
english summary; Supreme Court will consider the report today on Lakhimpur Kheri farmer murder case
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.