മഹാരാഷ്ട്രയിലെ താനെയില്‍ നടന്ന പൊതുറാലിയില്‍ വാളുമേന്തി പ്രകടനം നടത്തിയതിന് മഹാരാഷ്ട്ര നവ്നിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെയ്ക്കെതിരെ കേസെടുത്തു. താക്കറെയ്ക്കൊപ്പം ആയുധനിയമത്തിലെ സെക്ഷന്‍ 4,25 പ്രകാരം പാര്‍ട്ടിയുടെ താനെ, പല്‍ഗാര്‍ ജില്ലാ മേധാവി അവിനാഷ് ജാദവ്, താനെ സിറ്റി തലവന്‍ രവീന്ദ്ര എന്നിവര്‍ക്കെതിരെയും കേസെടുത്തു.
ചൊവ്വാഴ്ച വൈകുന്നേരം ഗഡ്കരി ചൗകില്‍ നടന്ന പൊതുറാലിയിലാണ് പ്രദേശിക പാര്‍ട്ടി നേതാക്കള്‍ താക്കറെയ്ക്ക് വാള്‍ കൈമാറിയത്. അതേസമയം മുസ്‌ലിം പള്ളികളില്‍ നിന്ന് മെയ് മൂന്നിനകം ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് രാജ് താക്കറെ വീണ്ടും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കില്‍, എംഎന്‍എസ് പ്രവര്‍ത്തകര്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ വായിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
English summary;Sword-wielding performance; Case against Raj Thackeray
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.