24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

പന്തിന്റെ ആറാട്ട്; ഇന്ത്യക്ക് വമ്പന്‍ സ്കോര്‍

Janayugom Webdesk
കൊല്‍ക്കത്ത
February 18, 2022 9:55 pm

രണ്ടാം ടി20യില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ വിരാട് കോലിയും(52) റിഷഭ് പന്തുമാണ് (52) ഇന്ത്യയുടെ ടോപ് സ്കോറര്‍മാര്‍. വെങ്കടേഷ് അയ്യര്‍ (33) മികച്ച പ്രകടനം പുറത്തെടുത്തു. 

മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇഷാന്‍ കിഷനെ (2) നഷ്ടമായ ഇന്ത്യക്കായി രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ — വിരാട് കോലി സഖ്യം 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 18 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 19 റണ്‍സെടുത്ത രോഹിത്തിനെ മടക്കി റോസ്റ്റന്‍ ചേസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് (8) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. അധികം വൈവകാതെ ചേസിനെതിരെ സിക്സ് നേടി കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

എന്നാല്‍ അതേ ഓവറില്‍ കോലി ബൗള്‍ഡായി. ഒരു സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. കോലി പുറത്തായ ശേഷം ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത് പന്ത്- വെങ്കടേഷ് കൂട്ടുകെട്ടായിരുന്നു. ഇരുവരും 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാല് ഓവര്‍ എറിഞ്ഞ ചേസ് 25 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷെല്‍ഡന്‍ കോട്രലും റോമാന്‍ ഷെഫേര്‍ഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Eng­lish Summary;t20 Big score for India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.