23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 20, 2024
October 17, 2024
October 14, 2024
October 10, 2024
September 24, 2024
September 13, 2024
September 5, 2024
August 13, 2024
August 9, 2024
May 30, 2024

ഇസ്ലാമിക് സ്കൂളിൽ 13 വിദ്യാർത്ഥികളെ ബലാത്സം​ഗം ചെയ്ത അധ്യാപകന് വധശിക്ഷ

Janayugom Webdesk
ജക്കാർത്ത
April 5, 2022 1:26 pm

ഇന്തോനേഷ്യയിലെ ഇസ്ലാമിക് സ്കൂളിൽ 13 വിദ്യാർത്ഥികളെ ബലാത്സം​ഗം ചെയ്ത കേസിൽ ഇന്തോനേഷ്യൻ കോടതി അധ്യാപകന് വധശിക്ഷ വിധിച്ചു. പടിഞ്ഞാറൻ ജാവയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് റെസിഡൻഷ്യൽ സ്കൂളിന്റെ സ്ഥാപകനും ഉടമയും അധ്യാപകനുമായ ഹെറി വിരാവനെയാണ് വധശിക്ഷക്ക് വിധിച്ചത്.

ഫെബ്രുവരിയിൽ ബന്ദൂങ് നഗരത്തിലെ കോടതി അധ്യാപകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അതിന് ശേഷം പ്രൊസിക്യൂട്ടർമാർ വധശിക്ഷക്ക് അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. ഇന്തോനേഷ്യയിൽ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു ഇത്. മാത്രമല്ല, രാജ്യത്തെ മതപഠനകേന്ദ്രങ്ങളിലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വെളിച്ചം വീശുന്ന സംഭവം കൂടിയായിരുന്നു .

ഇനിയൊരു അപ്പീൽ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ഹെറിയുടെ അഭിഭാഷകയായ ഇറ മാംബോ വിസമ്മതിച്ചു. മുപ്പത്തിയാറുകാരനായ ഹെറി വിരാവൻ 2016‑ൽ സ്ഥാപിച്ചതാണ് ബോർഡിംഗ് സ്കൂൾ. ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഈ സ്കൂളിലാണ് കൊടുംപീഡനം അരങ്ങേറിയത്.

2016 മുതൽ 2021 വരെയാണ് മതപഠനത്തിന്റെ മറവിൽ ഇയാൾ 13 പെൺകുട്ടികളെ ക്രൂരമായി ബലാൽസംഗം ചെയ്തത്. ഇവരിൽ എട്ടു പെൺകുട്ടികൾ ഗർഭിണികളായി. ഇവർ ഒമ്പതു കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു.

Eng­lish summary;Teacher sen­tenced to death for rap­ing 13 stu­dents at Islam­ic school

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.