7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024
December 2, 2024
December 1, 2024
December 1, 2024

കർണ്ണാടകയിൽ ബിജെപി എംഎൽഎയുടെ നിർബന്ധിത മതപരിവർത്തനവാദം നിരാകരിച്ച തഹസിൽദാർക്ക് സ്ഥലം മാറ്റം

Janayugom Webdesk
ബംഗളുരു
December 17, 2021 4:23 pm

കര്‍ണ്ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന ബിജെപി എംഎല്‍എയുടെ അവകാശവാദങ്ങള്‍ നിരാകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച തഹസില്‍ദാരെ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലം മാറ്റി. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ സ്ഥതി ചെയ്യുന്ന പട്ടണത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് ഹോസദുര്‍ഗ തഹസില്‍ദാര്‍ വൈ.തീപ്പേസ്വാമി ഈ മാസം ഒന്നിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പട്ടികജാതി (എസ് സി), പട്ടിക വര്‍ഗ്ഗ (എസ് ടി), മറ്റ് പിന്നോക്ക വിഭാഗം (ഒബിസി ) സമുദായങ്ങളില്‍ നിന്നുള്ള ആളുകളെ നിര്‍ബന്ധിതമായ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായി ബിജെപി എംഎല്‍എ ഗൂളിഹട്ടി ശേഖറിന്‍റെ ആരോപണത്തിന് വിരുദ്ധമാണ് തഹസില്‍ദാരുടെ റിപ്പോര്‍ട്ട് . തഹസില്‍ദാരുടെ സ്ഥലം മാറ്റം സാധാരണപ്രക്രിയമാത്രമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.ഇദ്ദേഹം ഈ ഓഫീസില്‍ ജോലിചെയ്യാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി.

അതിനാലാണ് സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക ഭാഷ്യം. മതപരിവര്‍ത്തനംസംബന്ധിച്ച റിപ്പോര്‍ട്ടും,സ്ഥലം മാറ്റവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ചിത്രദുര്‍ഗ ഡെപ്യൂട്ടി കമ്മീഷണര്‍ കവിത എസ് മന്നിക്കേരി അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി തഹസില്‍ദാര്‍ വൈ.തീപ്പേസ്വാമിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റത്തിന് കാരണമായതെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു. ബദല്‍ നടപടികളൊന്നും സ്വീകരിച്ചിട്ടുമില്ല.

ഈ വര്‍ഷം സെപ്റ്റംബറില്‍ തന്‍റെ അമ്മയെ ക്രിസ്തുമതത്തിലേക്ക് മതംപരിവര്‍ത്തനം നടത്തുന്നതിലേക്ക് വശീകരിച്ചതായും, എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളിലേ കൂടുതല്‍ പേരെ ക്രിസ്ത്യന്‍ മിഷിനറിമാര്‍ തങ്ങളുടെ മതത്തിലേക്ക് ക്ഷണിക്കുന്നതായും ബിജെപി എംഎല്‍എ ഗുളിഹട്ടിശേഖര്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ക്രിസ്ത്യന്‍ മിഷനറിമാരുടേയും പള്ളികളില്‍ സര്‍വേ നടത്താന്‍ എംഎല്‍എ നിര്‍ദ്ദേച്ചു.

അദ്ദേഹത്തിന്‍റെ ഈ ആവശ്യത്തിന് മുന്‍ഗണന നല്‍കി കര്‍ണ്ണാടക ബറിക്കുന്ന ബസവരാജബൊമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മതപരിവര്‍ത്തന ബില്ലിന്‍റെ കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം കാട്ടി. ഒക്ടോബറില്‍ തന്‍റെ അമ്മ തിരികെ വന്നതായും എംഎല്‍എ അവകാശപ്പെട്ടിരുന്നു.എന്നാലും എസ് സി.എസ് ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും മതപരിവര്‍ത്തനം നടത്തി ക്രിസ്തുമതത്തേലക്ക് പോകുന്നതായി അദ്ദേഹം പറഞ്ഞു.

.ഹൊസദുര്‍ഗ്ഗയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ ചിത്രദുര്‍ഗ ഡെപ്യൂട്ടി കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ അന്വേഷണത്തില്‍ എംഎല്‍എയുടെ വാദങ്ങള്‍ തെറ്റാണെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. എല്ലാ വെള്ളിയാഴ്ചയും, ‍ഞായറാഴ്ചയും ഹൊസദുര്‍ഗിലെ അഞ്ച് പള്ളികളിലും പ്രാര്‍ത്ഥനാ ഹാളുകളിലും പ്രാര്‍ത്ഥനയോഗങ്ങള്‍ നടക്കുന്നുണ്ട്. അവിടെ പങ്കെടുക്കുന്നവര്‍ അവരവരുടെ ഇഷ്ടത്തോടെയാണ് പങ്കെടുക്കുന്നത്, അല്ലാതെ ആരും വശീകരിച്ചോ, പ്രേരിപ്പിച്ചോ അല്ല കൊണ്ടു പോകുന്നത്, കൂടാതെ സര്‍ക്കാരില്‍ നിന്നും ഒരു ആനുകൂല്യങ്ങള്‍ പോലും കിട്ടുന്നില്ല.

ക്രസ്തുമതത്തിലേക്ക് പോയവര്‍ ആരും പ്രേരിപ്പിച്ചിട്ടല്ല പോയതെന്നും രണ്ടു പേജുള്ള റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും മതപരിവര്‍ത്തനം നടക്കുന്നതായുള്ള ബിജെപി എംപിയുടെ നിലപാടില്‍ മാററം കാണുന്നില്ല. മിഷനറിമാര്‍ നിര്‍ബന്ധിച്ചാണ് മതപരിവര്‍ത്തനം നടത്തുന്നത്. എന്നാല്‍ അക്കാര്യം തുറന്നു പറയരുതെന്ന് ക്രിസ്തുമതത്തിലേക്ക് എത്തിയവരോട് മിഷനറിമാര്‍ പറഞ്ഞുകൊടുത്തതായും ഗൂളിഹട്ടി ശേഖര്‍ എംഎല്‍എ അഭിപ്രായപ്പെടുന്നു.
സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരേയും, ദാരിദ്രം അനുഭവിക്കുന്നവരേയും ചൂഷണം ചെയ്താണ് മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്തുന്നതെന്നും എംഎല്‍എ പറയുന്നു. ഇവരുടെ വീടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ഇല്ലെന്നുള്ള റിപ്പോര്‍ട്ടിലെ വരിവരെ ശേഖര്‍ ചൂണ്ടി കാണിക്കുന്നു. ഏതുതരത്തിലാണ് ആകര്‍ക്കുന്നത്, അല്ലെങ്കില്‍ എങ്ങനെയാണ് പ്രേരിപ്പിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്കും എംഎല്‍എയ്ക്ക് വ്യക്തമായ മറുപടി ഇല്ല. ഒരു കുടുംബത്തില്‍ നിന്ന് ആരെങ്കിലും ഒരാള്‍ മതം മാറിയാല്‍ പോലീസില്‍ പാരാതിപ്പെടാനും അനുവദിക്കണ മെന്ന എംഎല്‍എയുടെ ആവശ്യവും വിചിത്രമാണ്.

ഇതു പൗരന്‍റെ മതാവകാശത്തിനുള്ള ലംഘനമായി വേണം കാണേണ്ടത്. രാജ്യത്ത് നിലനില്‍ക്കുന്ന പൗരന്‍രെ അവകാശങ്ങള്‍ക്കു മേല്‍ കടന്നുകയറണമെന്നാണ് ബിജെപി എംഎല്‍എ ഇതിലൂടെ ആഗ്രഹിക്കുന്നത്.കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജബൊമ്മ വിവാദ മത പരിവര്‍ത്തന ബില്ല് സംസ്ഥാന മന്ത്രിസഭാമുമ്പാകെ വയ്ക്കാനൊരുങ്ങുകയാണ്. തിങ്കളാഴ്ച ഇതിനായി മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. അവിടെ ബില്ല് പരിശോധനക്കായി വെയ്ക്കും.

സംസ്ഥാന സര്‍ക്കാരിന്‍റെ നിയമവകുപ്പ് തയ്യാറാക്കിയ കരട് ബില്ല് മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ‍ൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. മന്ത്രിസഭയില്‍ പാസായാല്‍ ബില്‍ അടുത്ത ആഴ്ച നിയമസഭയില്‍ അവതരിപ്പിക്കും .കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റും ഡി.കെ ശിവകുമാറും, നിയമസഭയിലെ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും ബില്ലിനെ നഖശിഖാന്തം എതിര്‍ക്കും. ഇത് നീതിക്കുനിരക്കുന്നതല്ലെന്നു വ്യക്തമാക്കി.

എന്നാല്‍ നിര്‍ബന്ധിതമായ മതപരിവര്‍ത്തനം തടയുകയെന്നുള്ളതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി ബസവരാജ ബൊമ്മ പറയുന്നു.ഇത്തരം നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് തങ്ങള്‍മാത്രമല്ലെന്നും ‚യുപി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കാനുള്ള നിയമങ്ങളുണ്ടെന്നും ബൊമ്മ അഭിപ്രായപ്പെട്ടു. നിര്‍ബന്ധിതമത പരിവര്‍ത്തനം സംബന്ധിച്ച് നിരവധി കേസുകള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്കര്‍ണ്ണാടകയില്‍ നിയമം കൊണ്ടുവരാന്‍ പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായ്പപെട്ടു.

Eng­lish Sum­ma­ry: Tehsil­dar rejects BJP MLA’s forced con­ver­sion in Karnataka

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.