27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 19, 2024
July 19, 2024
July 17, 2024
July 16, 2024
July 14, 2024
July 13, 2024
July 4, 2024
June 20, 2024
June 11, 2024

പത്ത് വര്‍ഷം: മോഡിയുടെ വാഗ്ദാനങ്ങള്‍ കടലാസില്‍ അവശേഷിക്കുന്നു

2014 വികസനം ഉയര്‍ത്തിക്കാട്ടി
Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2024 7:41 pm

2014 ല്‍ വികസനം സാധ്യമാക്കുമെന്ന വാഗ്ദാനവുമായി രംഗത്ത് വന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡി പത്ത് വര്‍ഷത്തിനിടെ നടത്തിയ എല്ലാ പ്രഖ്യാപനങ്ങളും പാഴ് വാക്കായി മാറി. 80 കോടി ജനങ്ങളില്‍ ഭരിപക്ഷം പേരും ഒരു നേരത്തെ അന്നത്തിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ് രാജ്യമാകെ . വിലക്കയറ്റം, ദാരിദ്ര്യം, തൊഴിലില്ലിയ്മ, പണപ്പെരുപ്പം തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ യാതൊരു പരിഹാരവും കാണതെയുള്ള മോഡി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണത്തിനാണ് രാജ്യം സാക്ഷിയായത്. ജിപിഡി വളര്‍ച്ചയുടെ പ്രധാന ഘടകങ്ങളായ പണപ്പെരുപ്പം, വിലക്കയറ്റം , തൊഴില്‍ സൃഷ്ടിക്കല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ മോഡി നല്‍കിയ വാഗ്ദാനം പാഴായ കാഴ്ചയാണ് രാജ്യം ദര്‍ശിക്കുന്നത്. ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന് മോഡിയും ബിജെപി നേതാക്കളും അവകാശപ്പെടുന്ന ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം അഞ്ച് ട്രില്യണ്‍ യുഎസ് ഡോളറായി വരുമെന്നാണ് മോഡിയുടെ പ്രഖ്യാപനം . എന്നാല്‍ ഇത് കണക്കിലെ കളി മാത്രമാണെന്ന് ലോക ബാങ്ക് അടക്കം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 

ലോകത്ത് ജനസഖ്യം വര്‍ധനവിന്റെ കാര്യത്തില്‍ കുതിച്ച് ചാട്ടം നടത്താനിരിക്കുന്ന രാജ്യത്ത് 60 ശതമാനം യുവജനങ്ങളും തൊഴില്‍രഹിതരാണെന്ന വസ്തുത മോഡിയും സ്തുതിപാഠകരും മനപ്പൂര്‍വം വിസ്മരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതി അടുത്ത അഞ്ച് വര്‍ഷം കൂടി നീട്ടുമെന്ന മോഡിയുടെ പ്രഖ്യാപനം രാജ്യത്തെ ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ചയാണ് കാട്ടുന്നത്. കഴിഞ്ഞ മാസം അമ്പാനി കുടുംബത്തിലെ ആഡംബര വിവാഹവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന വേളയിലാണ് രാജ്യത്തെ 67 ലക്ഷം കുട്ടികള്‍ പോഷകാഹാരം ലഭിക്കാതെ ബുദ്ധിമുട്ടുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. ആഗോള പട്ടിണി രാജ്യങ്ങളുടെ 125 പേരുടെ പട്ടികയില്‍ 111ാം സ്ഥാനമാണ് മോഡിയുടെ ഭരണത്തില്‍ ഇന്ത്യ എത്തിച്ചേര്‍ന്നത്. 2019 ല്‍ എല്ലാവര്‍ക്കും വികസനം സാധ്യമാക്കുമെന്ന പ്രഖ്യാപനം വന്നിട്ടും രാജ്യം 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലിയ്മ നിരക്കാണ് മോഡി ഭരണത്തില്‍ രേഖപ്പെടുത്തിയത്. 

2012 ല്‍ യുപിഎ ഭരണകാലത്ത് ഇന്ധന വില 73 ആയതിനെ വിമര്‍ശിച്ച് രംഗത്ത് വന്ന മോഡി ഭരണത്തില്‍ ഇന്ധന വില 100 കടന്നിട്ടും ബിജെപിയും മോഡിയും മൗനം പാലിക്കുകയാണ്. രൂപ ‑ഡോളര്‍ വിനിമയ നിരക്കിലും മോഡി ഭരണത്തില്‍ രൂപ പിന്നാക്കം പോയി. 2013 ല്‍ ഒരു ഡോളറിന് 58 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അത് 83 ആയി വര്‍ധിച്ചു. ഭക്ഷ്യ വസ്തുക്കളുടെ രൂക്ഷമായ വിലക്കയറ്റം കാരണം 2013 ല്‍ വെജിറ്റേറിയന്‍ താലിക്ക് നല്‍കിയ വില ഇരട്ടിയായി വര്‍ധിച്ചതും മോഡിക്ക് മാത്രം അവകാശപ്പെട്ട വികസനത്തിന്റെ കണക്കില്‍ വരും. അമ്പാനിയുടെയും റിലയന്സിന്റെയും സ്വത്ത് മൂന്നും നാലും ഇരട്ടിയായി വര്‍ധിച്ച് ഫോബ്സ് മാസികയില്‍ ഇടം പിടിച്ചതാണ് മോഡി ഭരണത്തിന്റെ ശരിക്കുള്ള നേട്ടം. 

Eng­lish Sum­ma­ry: Ten years on: Mod­i’s promis­es remain on paper
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.