കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി നടത്തുന്ന പ്രതിഷേധക്കൂട്ടായ്‌മക്ക് തുടക്കമായി
രാജ്‌ഭവനു മുന്നിലേക്കുള്ള പ്രതിഷേധ മാർച്ച് മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നിൽനിന്ന് ആരംഭിച്ചു. പതിനായിരങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അധ്യാപകരും രാഷ്ട്രീയ– സാമൂഹ്യ–സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും അടക്കം ആയിരങ്ങളാണ് മാർച്ചിൽ അണിചേർന്നത്. പ്രതിഷേധകൂട്ടായ്‌മ ജനറൽ സീതാറാംയെച്ചൂരി ഉദ്‌ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കുന്നു.
വിദ്യാഭ്യാസമേഖലയെ തകർക്കാൻ ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാരും ആർഎസ്‌എസും നടത്തുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരായ കേരളത്തിന്റെ താക്കീതായി പ്രതിഷേധം മാറി . രാവിലെ 10നാണ് മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നിൽനിന്ന് പ്രകടനം ആഭംഭിച്ചത്.
കർഷക,തൊഴിലാളി, വിദ്യാർഥി സംഘടനകളും പിന്തുണയുമായി പ്രതിഷേധത്തിൽ അണിചേർന്നിട്ടുണ്ട്. രാജ്ഭവന് പുറമെ ജില്ലാ ആസ്ഥാനങ്ങളിൽ വെെകിട്ട് പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധകൂട്ടായ്‌മകളും ഇന്ന് ചേരും.
English Summary:
Tens of thousands rallied at the Higher Education Protection Committee’s Raj Bhavan march
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.