22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 28, 2023
August 14, 2023
October 4, 2022
September 30, 2022
September 2, 2022
June 19, 2022
June 18, 2022
June 17, 2022
June 2, 2022
April 19, 2022

കാബൂളിലെ ഗുരുദ്വാരയില്‍ ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
June 18, 2022 12:24 pm

അഫ്ഗാനിസ്ഥാനില്‍ കാബൂളില്‍ ഭീകരാക്രമണം. ഗുരുദ്വാരയിലാണ് വെടിയുതിര്‍ന്നത്. ഐഎസ് ഭീകരര്‍ എന്ന് സംശയിക്കുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട്. വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

കാബൂളിലെ കാര്‍ട്ടെ പര്‍വാന്‍ ഗുരുദ്വാരയിലാണ് സംഭവം. ഒരു പ്രകോപനവുമില്ലാതെ ഗുരുദ്വാരയില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മരണസംഖ്യ സംബന്ധിച്ച് പൂര്‍ണമായി വ്യക്തത വന്നിട്ടില്ല. ഭീകരരും താലിബാന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Summary:Terrorist attack on gurud­wara in Kab­ul; Two were killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.