23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024

16കാരനൊപ്പം പോയ അഞ്ചാംക്ലാസുകാരിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Janayugom Webdesk
July 6, 2022 7:45 pm

സ്കൂളിലേക്ക് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ അഞ്ചാംക്ലാസുകാരി പിന്നീട് പതിനാറുകാരനൊപ്പം പോയ സംഭവത്തിൽ വിദ്യാർത്ഥിനിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്.

മണിക്കൂറുകളോളം അധ്യാപകരും കണ്ണൂർ സിറ്റി പൊലീസും നടത്തിയ തിരച്ചിലിലാണ് കണ്ണൂരിലെ തിയേറ്ററിൽ നിന്ന് ആണ്‍സുഹൃത്തിനൊപ്പം വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയൻകീഴ് സ്വദേശിയായ 16കാരനൊപ്പമാണ് വിദ്യാർത്ഥിനി പോയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് തിരുവനന്തപുരത്തുനിന്നെത്തിയ ആണ്‍കുട്ടി.

തിങ്കളാഴ്ച രാത്രി ക്ലാസിലെ മേൽനോട്ടമുള്ള അധ്യാപികയ്ക്ക് പനിയാണ് നാളെ അവധിയായിരിക്കുമെന്ന് വിദ്യാർത്ഥിനി മെസേജ് അയച്ചിരുന്നു. തുടര്‍ന്ന് രാവിലെ വിദ്യാർത്ഥിനി സാധാരണ സ്കൂളിൽ പോകുന്നതുപോലെ വീട്ടിൽ നിന്ന് ഇറങ്ങി. സ്കൂള്‍ ബസ്സില്‍ സ്കൂളിന്റെ മുന്നിൽ തന്നെ ഇറങ്ങി. അവിടെ കാത്തുനിന്ന 16കാരനൊപ്പം നഗരത്തിലെ തിയേറ്ററിലേക്ക് യാത്രതിരിച്ചു.

എന്നാൽ, വിദ്യാർത്ഥിനി സ്കൂളിന്റെ മുൻപിൽ വാൻ ഇറങ്ങുന്നത് ക്ലാസിലെ ഒരു വിദ്യാർത്ഥി കണ്ടതാണ് അന്വേഷണത്തിന് തുമ്പായത്. വിദ്യാർത്ഥിനി വാൻ ഇറങ്ങുന്നത് കണ്ടെന്ന് അധ്യാപികയോട് പറയുകയും വാൻ ഡ്രൈവറുമായി സംസാരിച്ചപ്പോൾ കുട്ടി വാനിൽ വന്നതായും കണ്ടെത്തി.

സ്കൂളിലെത്തിയ ഈ വിദ്യാർത്ഥിനിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ അധ്യാപകരും ആശങ്കയിലായി. ഒടുവിൽ കണ്ണൂർ സിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസും പിടിഎ അംഗങ്ങളും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിലാണ് വിദ്യാർത്ഥിനിയെ 16കാരനൊപ്പം തീയേറ്ററിൽ വച്ച് കണ്ടെത്തിയത്. ഇരുവരെയും കേസെടുക്കാതെ പൊലീസ് മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.

Eng­lish summary;The 5th class girl who went with the 16-year-old was left with her parents

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.