27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 22, 2024
July 20, 2024
July 17, 2024
July 10, 2024
July 7, 2024
July 5, 2024
July 1, 2024
June 26, 2024
June 25, 2024
June 13, 2024

ആടുകള്‍ ശബ്ദമുണ്ടാക്കി; യുവതിയെ തീവച്ചുകൊ ല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍

Janayugom Webdesk
അടൂർ
November 27, 2022 10:46 am

ആടുകള്‍ ശബ്ദമുണ്ടാക്കിയെന്ന് ആരോപിച്ച് യുവതിയെ അയല്‍വാസി തീകൊളുത്തി. കൊടുമണ്‍ എരുത്വക്കുന്ന് സദാശിവ വിലാസത്തില്‍, ലത(40)യ്ക്കാണ് മുഖത്തും കൈയ്ക്കും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊടുമണ്‍ കിഴക്ക് രണ്ടാം കുറ്റി മഠത്തില്‍ വീട്ടില്‍ ഷിബു(40)വിനെ സംഭവത്തില്‍ കൊടുമണ്‍ പൊലീസ് പിടികൂടി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പ നിയമവ്യവസ്ഥകള്‍ ലംഘിച്ചതിന് നിയമനടപടികള്‍ക്ക് വിധേയനുമായ ആളാണ് പ്രതി ഷിബു. വീട്ടില്‍ വളര്‍ത്തുന്ന ആടുകളുടെ ശബ്ദം കേട്ട് പ്രകോപിതനായ ഇയാള്‍ ചീത്ത വിളിക്കുകയായിരുന്നു. ലതയും തിരിച്ച് ചീത്ത വിളിച്ചിരുന്നു. വീട്ടില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി മുറ്റത്തു വച്ച് ഇയാളുടെ കൈയില്‍ കരുതിയ ദ്രാവകം യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ലതയുടെ അമ്മ ദേവകി മൊഴി നല്‍കി. വീട്ടില്‍ അതിക്രമിച്ചു കടക്കലിനും വധശ്രമത്തിനും പൊലീസ് ഷിബുവിനെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Eng­lish Summary:The accused who tried to set the woman on fire was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.