26 April 2024, Friday

വാടകയ്ക്കു കൊടുത്ത കെട്ടിടത്തിൽ പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനം; ഉടമയ്ക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി

Janayugom Webdesk
ബംഗളുരു
March 25, 2022 11:57 am

വാടകയ്ക്കു കൊടുത്ത കെട്ടിടത്തിൽ പെൺവാണിഭ സംഘം പ്രവർത്തിച്ചതിന് ഉടയ്ക്കെതിരെ കേസെടുക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഉടമയുടെ അറിവോടെയാണ് സംഘത്തിന്റെ പ്രവർത്തനം എന്നുണ്ടെങ്കിൽ മാത്രമേ കേസ് നിലനിൽക്കൂവെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി.

2019 ഡിസംബറിലാണ് ഉടമ കെട്ടിടം വാടകയ്ക്കു നൽകിയത്. ജനുവരിയിൽ പൊലീസ് ഇവിടെ റെയ്ഡ് നടത്തി പെൺവാണിഭ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ തന്നെയും പ്രതി ചേർത്തതിന് എതിരെ ഉടമ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

eng­lish summary;The activ­i­ties of a pros­ti­tu­tion in a rent­ed build­ing; The High Court said that no case can be filed against the owner

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.