യൂബർ ടാക്സി ഡ്രൈവർ തന്നോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചലച്ചിത്ര നടിയും സംവിധായകയുമായ മാനവ നായിക്. മറാത്തി, ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള താരം ശനിയാഴ്ച വൈകീട്ട് നടന്ന സംഭവത്തെക്കുറിച്ച് തന്റെ ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്. സംഭവം സിറ്റി പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്നും മുംബൈ ജോയിന്റ് പൊലീസ് കമ്മിഷണർ (ലോ ആൻഡ് ഓർഡർ) വിശ്വാസ് നംഗ്രെ പാട്ടീൽ പോസ്റ്റിന് മറുപടി നൽകി. വീട്ടിലേക്ക് പോകാൻ ബാന്ദ്ര കുർള കോംപ്ലക്സിൽ (ബികെസി) നിന്ന് രാത്രി 8.15 നാണ് യൂബറില്‍ കയറിയത്. വാഹനം ഓടിക്കുന്നതിനിടെ ഇയാള്‍ ഫോണ്‍ ചെയ്തു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാണ് ഇയാള്‍ വാഹനമോടിച്ചത്. തുടര്‍ന്ന് പൊലീസ് വാഹനം വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പൊലീസും ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് പോകാമെന്ന് അറിയിച്ചിരുന്നുവെങ്കിലും അപരിചിതമായ വഴിയിലേക്കാണ് ഇയാള്‍ കൂട്ടിക്കൊണ്ടുപോയതെന്ന് നടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സഹായത്തിനായി ഹെല്‍പ്പ് ലൈനെ വിളിച്ചതിന് വാഹനം അമിതവേഗതയില്‍ ഓടിച്ചതായും ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയതായും നടി പരാതിയില്‍ വ്യക്തമാക്കുന്ന. സംഭവം ഗുരുതരമായി കാണുന്നതായും അന്വേഷണം പുരോഗമിക്കുന്നുവെന്നും പൊലീസ് അറിയിച്ചു.
English Summary: The actress also complained to the police that the Uber taxi driver misbehaved
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.