24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

January 10, 2024
October 13, 2023
September 26, 2023
September 15, 2023
June 2, 2023
November 9, 2022
November 9, 2022
November 8, 2022
November 6, 2022
November 4, 2022

ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്‍റേയും അറസ്റ്റ് രേഖപ്പെടുത്തി

Janayugom Webdesk
തിരുവനന്തപുരം
November 1, 2022 12:01 pm

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്‍റേയും അറസ്റ്റ് രേഖപ്പെടുത്തി. സിന്ധു , നിർമ്മൽ കുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുവരും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ദിവസം തന്നെ ഇരുവരയേും കസ്റ്റഡിയിൽ എടുത്തിരുന്നു. അതേസമയം ഗൂഢാലോചനയിൽ ഇവര്‍ക്ക് പങ്കില്ലെന്നും അത് ഗ്രീഷ്മ ഒറ്റയ്ക്കാണ് നടത്തിയതെന്നും പൊലീസ് പറയുന്നു.

കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പിനെത്തിച്ചേക്കും. രാമവര്‍മ്മൻചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിയാകും തെളിവെടുപ്പ്. ഗ്രീഷ്മയുടെ അച്ഛനേയും മറ്റൊരു ബന്ധുവിനേയും ഒരുവട്ടം കൂടി ചോദ്യം ചെയ്യും. 

ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയെ 24 മണിക്കൂര്‍ നിരീക്ഷണത്തിലുള്ള ആശുപത്രി സെല്ലിലേക്കോ ജിയിലിലേക്കോ മാറ്റും. ഗ്രീഷ്മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയിൽ നൽകും. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് ​ഗ്രീഷ്മ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.

Eng­lish Summary:The arrest of Greesh­ma’s moth­er and uncle was recorded
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.