23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024

ക്യാമ്പസിനുള്ളില്‍ അസിസ്റ്റന്റ് പ്രൊഫസറിനെ ഭാര്യ ചെരുപ്പിനടിച്ചു; വീഡിയോ വൈറല്‍

Janayugom Webdesk
ഭുവനേശ്വര്‍
August 23, 2022 1:16 pm

ബെർഹാംപൂർ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറെ ഒരു സ്ത്രീ യൂണിവേഴ്സിറ്റി കാമ്പസിനുള്ളിൽ ചെരിപ്പുകൊണ്ട് മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി. ബെർഹാംപൂർ സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ അനിൽ കുമാർ തിരിയയാണ് അക്രമിച്ചത്. വീഡിയോയിൽ ഭാര്യ തന്നെയാണ് ഇയാളെ മര്‍ദ്ദിക്കുന്നത്. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. അസിസ്റ്റന്റ് പ്രൊഫസർ ചേമ്പറിനുള്ളിലേക്ക് ഭാര്യ അതിക്രമിച്ച് കയറി അകത്ത് നിന്ന് കതക് അടക്കുകയായിരുന്നു. 

അസഭ്യം പറഞ്ഞ് ശേഷം തന്റെ ചെരിപ്പ് എടുത്ത് ഭർത്താവിനെ മർദിക്കുകയും ചെയ്തു. സംഭവസമയത്ത് ഭർത്താവ് സ്വയം പ്രതിരോധിക്കുന്നതും മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ തിരിയുന്നതും കാണാം. ഏതാനും മിനിറ്റുകളോളം ചെരുപ്പ് കൊണ്ട് അടിച്ചു. എന്നാല്‍ അനിൽ കുമാർ ഭാര്യയടെ കൈയില്‍ നിന്ന് ചെരുപ്പ് വലിച്ചെറിഞ്ഞു. 

ബഹളം കേട്ട് സർവ്വകലാശാലയിലെ ചില ജീവനക്കാർ അവിടെയെത്തി വാതിൽ തുറക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതൊന്നും ശ്രദ്ധിച്ചില്ല. കോളജ് അധികൃതരുടെ ഏറെ നേരത്തെ അഭ്യർത്ഥനയെ തുടർന്നാണ് യുവതി വാതിൽ തുറന്നത്. അതേസമയം അസിസ്റ്റന്റ് പ്രൊഫസറെ അക്രമിച്ച യുവതി ഇയാളുടെ ഭാര്യയാണെന്ന കാര്യം സർവകലാശാല ജീവനക്കാർക്ക് അറിയില്ലായിരുന്നു. സംഭവം മുഴുവൻ ജനലിലൂടെ റെക്കോർഡു ചെയ്ത പ്രചരിപ്പിച്ചത്. 

Eng­lish Sum­ma­ry: The assis­tant pro­fes­sor was slapped by his wife inside the cam­pus; The video went viral
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.