27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 18, 2024
July 17, 2024
July 12, 2024
July 11, 2024
July 7, 2024
June 16, 2024
June 15, 2024
June 11, 2024
May 4, 2024

ഇസ്രയേലിനെ ബ്രിട്ടന്‍ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ്ഡിസൈനര്‍ പുരസ്കാരം മാലിന്യത്തില്‍ ഉപേക്ഷിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
February 21, 2024 11:59 am

ഗാസയിലെ യുദ്ധത്തില്‍ ഇസ്രയേലിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് ബ്രട്ടീഷ് എമ്പയര്‍ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ (സിബിഇ) ബഹുമതി പരസ്യമായി ഉപേക്ഷിച്ച് ബ്രിട്ടീഷ് ഡിസൈനര്‍ കാതറിന്‍ ഹാംനെറ്റ്.ബ്രിട്ടീഷുകാരി ആയതിൽ നാണക്കേട് തോന്നുന്നു എന്നെഴുതിയ ടി-ഷർട്ട്‌ ധരിച്ച് പുരസ്‌കാരം മാലിന്യകുപ്പയിൽ ഉപേക്ഷിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഹാംനെറ്റ് പങ്കുവെച്ചിരുന്നു.

ഈ ടി-ഷർട്ട് വാങ്ങുവാനുള്ള വെബ്സൈറ്റ് ലിങ്കും ഹാംനെറ്റ് വീഡിയോയിൽ ചേർത്തിരുന്നു.ഗാസയിലെ വംശഹത്യയിലെ നമ്മുടെ രാജ്യത്തിന്റെ പങ്ക് ആലോചിച്ച് ബ്രിട്ടീഷുകാരി എന്നതിൽ എനിക്ക് നാണക്കേടുണ്ട്. പുരസ്കാരവും സുനകും (ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്) സ്റ്റാമറും (ലേബർ പാർട്ടിയുടെ കെയർ സ്റ്റാമർ) അർഹിക്കുന്നത് ഈ കുപ്പത്തൊട്ടിയാണ്. ഗാസയിൽ ശാശ്വതമായ വെടിനിർത്തൽ നടപ്പാക്കാതെ നിങ്ങൾ ഒരിക്കലും അവർക്ക് വോട്ട് ചെയ്യില്ലെന്ന് പറയൂ,ഹാംനെറ്റ് പറഞ്ഞു.

1979ൽ ആരംഭിച്ച ഹാംനെറ്റിന്റെ പ്രതിഷേധ സൂചകമായ ടി-ഷർട്ടുകൾക്ക് ഏറെ പ്രചാരമുണ്ട്. ജീവിതം തെരഞ്ഞെടുക്കൂ,വിദ്യാഭ്യാസം, മിസൈലുകളല്ല, ലോകവ്യാപകമായി അണുബോംബ് ഇപ്പോൾ നിരോധിക്കുക’ തുടങ്ങിയവ ഉദാഹരണങ്ങളാണ്.1980കളിൽ പോപ്പ് താരങ്ങളായ മഡോണ, വാം, ക്വീൻ, ജോർജ് മൈക്കൽ തുടങ്ങിയവർ തങ്ങളുടെ സംഗീത വീഡിയോകളിലും പ്രകടനങ്ങളിലും ഹാംനെറ്റ് ഡിസൈൻ ചെയ്ത ടി-ഷർട്ടുകൾ ധരിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധങ്ങളിൽ യു.കെയുടെ ഇടപെടൽ ഉണ്ടായപ്പോൾ ‘എന്റെ പേരിൽ വേണ്ട’ എന്ന മുദ്രാവാക്യത്തോടെയുള്ള ടി-ഷർട്ടുകൾ അവർ പുറത്തിറക്കിയിരുന്നു.2010ൽ സിബിഇ പുരസ്‌കാരം നേടിയപ്പോൾ എന്തൊരു തമാശ, അവസാനം ഞാനും ബഹുമാനിക്കപ്പെടുന്നു’ എന്നായിരുന്നു അവർ ബിബിസിയോട് പറഞ്ഞത്.ഒക്ടോബറിൽ ഗസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് ബ്രിട്ടനിലെ ആയിരക്കണക്കിന് കലാകാരന്മാർ തുറന്ന കത്തിൽ ഒപ്പുവെച്ചിരുന്നു.

Eng­lish Summary:
The British design­er threw the award in the trash in protest of Britain’s sup­port for Israel

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.