ഈ വര്‍ഷം രാജ്യത്ത് മൺസൂൺ സാധാരണ നിലയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂൺ മുതൽ സെപ്റ്റംബർ വരെ മഴ ലഭിക്കും. ദീർഘകാല ശരാശരിയുടെ 99 ശതമാനം മഴയാണ് ഈ സീസണില്‍ പ്രതീക്ഷിക്കുന്നത്. ദീർഘകാല ശരാശരിയുടെ 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലുള്ള മഴ സാധാരണ ശ്രേണി ആയി കണക്കാക്കപ്പെടുന്നു.
1971‑നും 2020‑നും ഇടയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ രാജ്യത്ത് ലഭിച്ച ശരാശരി മഴയാണ് ദീർഘകാല ശരാശരി. ഉപദ്വീപിന്റെ വടക്കൻ ഭാഗങ്ങൾ, മധ്യ ഇന്ത്യ, ഹിമാലയത്തിന്റെ താഴ്‌വരകൾ, വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങളിൽ സാധാരണ നിലയിൽ നിന്ന് കൂടുതൽ മഴ ലഭിക്കും. ഉപദ്വീപിന്റെ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറൻ, തെക്കൻ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ സാധാരണ നിലയിൽ നിന്നും കുറവ് മഴയ്ക്കാണ് സാധ്യത.
English Summary:The Central Meteorological Department has forecast average rainfall during the monsoon
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.