4 May 2024, Saturday

ലീഗല്‍ മെട്രോളജി നടത്തിയ പരിശോധനയില്‍ സിഗരറ്റുകള്‍ പിടിച്ചെടുത്തു

Janayugom Webdesk
അമ്പലപ്പുഴ
August 19, 2023 11:58 am

കൂടിയ വിലക്കും വില രേഖപ്പെടുത്താതെയും വിൽപ്പന നടത്തിയ സിഗററ്റുകൾ പരിശോധനയിൽ പിടികൂടി. ലീഗൽ മെട്രോളജി ഫ്ലൈയിംഗ് സ്ക്വാഡ് ഡപ്യൂട്ടി കൺട്രോളർ എൻ സി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ സിഗററ്റുകൾ പിടിച്ചെടുത്തത്. ജമ്മു കാശ്മീരിൽ മാത്രം വിൽക്കാൻ അനുമതി നൽകിയിട്ടുള്ള 49 രൂപ വിലയുള്ള സിഗററ്റ് കവറിന് പുറത്ത് 80 രൂപയുടെ സ്റ്റിക്കർ പതിച്ച് വിൽപ്പന നടത്തിയ കടയുടമകൾക്കെതിരെയും വില രേഖപ്പെടുത്താത്ത വിദേശ സിഗററ്റ് 400 രൂപക്ക് വരെ വിൽപ്പന നടത്തിയ കടയുടമകൾക്കെതിരെയും നടപടി സ്വീകരിച്ചു.

40 ഓളം കടകളിൽ നടത്തിയ പരിശോധനയിൽ രണ്ടര ലക്ഷം രൂപ കടയുടമകളിൽ നിന്ന് ഇതുവരെ പിഴയീടാക്കിയതായും പരിശോധക സംഘം അറിയിച്ചു. സിഗററ്റ് വിൽപ്പനക്കെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. ഇത്തരം പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതു സംബന്ധിച്ച പരാതികൾ 9188525704, 8281698043 എന്നീ നമ്പരുകളിലും 18004254835 എന്ന ടോൾ ഫ്രീ നമ്പരിലും അറിയിക്കാം. ഇൻസ്പെക്ടർ ഹരികൃഷ്ണക്കുറുപ്പ്, മുരളി കെ, സുനിൽ കുമാർ വി എസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Eng­lish Sum­ma­ry: The cig­a­rettes were seized dur­ing the inspec­tion con­duct­ed by Legal Metrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.